LATEST NEWS
‘സ്ഥാനാർഥിത്വം തള്ളിക്കാൻ ബിജെപി ശ്രമിച്ചു; കൂടെനിന്ന് സഹായിച്ചത് ലീഗ്, സിപിഎമ്മിന്റെ വനിതകളും യുവാക്കളും വോട്ട് ചെയ്തു’

തൃക്കരിപ്പൂർ ∙ ബിജെപി തന്നെ തോൽപിക്കാൻ ഏറെ പരിശ്രമിച്ചെന്നും എന്നാൽ ലീഗ് സ്വന്തം സ്ഥാനാർഥിയെ പോലെ കൊണ്ടു നടന്നാണ് ജയിപ്പിപ്പിച്ചതെന്നും തൃക്കരിപ്പൂരിലെ നിയുക്ത കോൺഗ്രസ് എംഎൽഎ സന്ദീപ് വാരിയർ. തുടക്കത്തിൽ തന്റെ സ്ഥാനാർഥിത്വം തള്ളിക്കാനായിരുന്നു ബിജെപി ശ്രമം. ഇതിനാൽ ബിജെപിയുടെ സംസ്ഥാന ലീഗൽ സെല്ലിൽ നിന്ന് ഒരു സംഘം തന്നെ തൃക്കരിപ്പൂരിലെത്തി. പഴയ കേസുകളൊക്കെ ഉയർത്തിക്കാണിച്ചും അതു നാമനിർദേശപത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു സ്ഥാപിക്കാനുമൊക്കെ ഈ സംഘം ശ്രമിച്ചു. പത്രിക തള്ളാതെ വന്നതോടെ വോട്ട് മറിച്ച് പരാജയപ്പെടുത്താനായി ശ്രമം. എന്നാൽ അതും വിലപ്പോയില്ല. ∙സിപിഎമ്മിന്റെ വനിതകളും യുവാക്കളും വോട്ട് ചെയ്തു സിപിഎമ്മിലെ വനിതകളുടെയും യുവാക്കളുടെയും വോട്ടാണ് എനിക്ക് ലഭിച്ചത്. മുതിർന്നവർ ഉറച്ച ചില രാഷ്ട്രീയ നിലപാടുള്ളവരാവും. അതിനാൽ അവരുടെ വോട്ട് പെട്ടെന്ന് മറിയില്ലെന്ന് ധാരണയുണ്ടായിരുന്നു. അതിനാൽ യുവാക്കളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചാണ് കൂടുതലും ക്യാംപെയ്ൻ നടത്തിയിരുന്നത്.∙നടത്തിയത് ഡേറ്റ വച്ചുള്ള പ്രവർത്തനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ അടക്കം ഉപയോഗിച്ചാണ് സമയപരിമിതി കാരണം മണ്ഡലത്തെ കുറിച്ച് പഠിച്ചതും ഡേറ്റ ശേഖരിച്ചതും. യുഡിഎഫിന് ബാനറും പോസ്റ്ററും സ്ഥാപിക്കാനും ബൂത്തിൽ ഏജന്റിനെ നിർത്താനും പോലും അനുവാദമില്ലാതിരുന്ന കയ്യൂർ ചീമേനി, പിലിക്കോട് പാർട്ടി ഗ്രമങ്ങളിലേക്കും ഇത്തവണ കയറിച്ചെന്നു. പാർട്ടി വോട്ടുകൾ കൂടി ലഭിച്ചതിനാലാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 10000 വോട്ടും 2021 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 25000 വോട്ടും അധികം നേടാനായത്. യുദ്ധ പ്രതിസന്ധി കാരണം ഗൾഫിൽ നിന്നുള്ള വോട്ടർമാർ എത്താതിരുന്ന സാഹചര്യം ഇല്ലാതിരുന്നെങ്കിൽ ഭൂരിപക്ഷം ഇതിലും കൂടിയേനെ.
Source link


