LATEST NEWS
മണിപ്പൂരിൽ വെടിവയ്പ്പ്: 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, വീടുകൾക്ക് തീയിട്ടു

ഇംഫാൽ ∙ മണിപ്പൂരിലെ ഉഖ്‌റൂൾ ജില്ലയിലുണ്ടായ വ്യത്യസ്ത വെടിവയ്പ്പുകളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കുക്കി, തങ്കുൽ നാഗ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന ഗ്രാമത്തിൽ നിരവധി വീടുകൾക്ക് തീയിട്ടു. ഇന്ന് രാവിലെ 11.25 ഓടെ സുരക്ഷാ സേന രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവർ സൈനിക വേഷത്തിനു സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആരോപണങ്ങൾ തങ്കുൽ നാഗാ സംഘടനകൾ നിഷേധിച്ചു. ഇന്ന് രാവിലെ സിനാകെയ്‌തീക്ക് സമീപം ഹോർഷോക്മി ജമാങ് എന്ന 29 വയസ്സുകാരനായ നാഗാ വോളന്റിയർ കൊല്ലപ്പെട്ടതായി തങ്കുൽ നാഗ ലോങ് അറിയിച്ചു. പട്രോളിങ് നടത്തുകയായിരുന്ന തങ്ങളെ കുക്കി വിമതർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവർ ആരോപിച്ചത്.
Source link


