LIFESTYLE
ആ വെെറൽ എസിയുടെ സത്യാവസ്ഥ ഇതാണ്; തുറന്നുകാണിച്ച് ഇൻഫ്ലുവൻസർ

ചൂടുകാലം ആയതിനാൽ തന്നെ ഒരു എസി വേണമെന്ന ആഗ്രഹം പലരും ആലോചിക്കുന്നുണ്ട്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായ ഒന്നാണ് ‘കുഞ്ഞൻ’ എസി. പോർട്ടബിൾ എസി എന്ന വിളിക്കുന്ന ഇവയുടെ വീഡിയോ പല സോഷ്യൽ മീഡിയ പേജുകളിൽ വെെറലായിരുന്നു. നിരവധി ഫീച്ചേർസ് ഉണ്ടെങ്കിലും തണുത്ത കാറ്റ് വരുന്നില്ലെന്നാണ് യുവാവ് പറയുന്നത്. കൂടാതെ എസിയുടെ ഉൾഭാഗം അഴിച്ചുനോക്കുമ്പോൾ വെറും ഒരു ചെറിയ ഫാൻ മാത്രമാണ് ഉള്ളതെന്ന് യുവാവ് പറയുന്നു. ഇതിന്റെ വീഡിയോയും അരുൺ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ജനങ്ങളെയും പറ്റിക്കുന്ന എസിയാണ് ഇതെന്നാണ് അരുൺ പറയുന്നത്. ഏകദേശം 2000 രൂപയോളമാണ് ഈ എസിയുടെ വില. വീഡിയോ പെട്ടെന്ന് തന്നെ വെെറലാകുകയും നിരവധിപേർ കമന്റുമായി രംഗത്തെത്തുകയും ചെയ്തു.
Source link


