LATEST NEWS

എസ്കലേറ്റർ അപകടത്തിന്റെ പശ്ചാത്തലത്തിൽ വഞ്ചിനാട് എക്സ്പ്രസിന് പേട്ടയിൽ സ്റ്റോപ് പരിഗണനയിൽ


തിരുവനന്തപുരം∙ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷനിലെ രാവിലത്തെ തിരക്കു കുറയ്ക്കാനായി എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിന് പേട്ട സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിക്കുന്നതു റെയിൽവേ പരിഗണിക്കുന്നു. വൈകാതെ തീരുമാനമുണ്ടാകും. അതേസമയം സ്റ്റേഷനിൽ യാത്രക്കാർ വീഴുന്നതു പതിവാണെന്നു സ്ഥിരം യാത്രക്കാർ പറഞ്ഞു. മേയ് രണ്ടിന് ഉച്ചയ്ക്കു ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ എസ്കലേറ്ററിൽ കയറിയ വയോധികയും കൊച്ചുമകനും എസ്കലേറ്ററിൽ നിന്നു പുറകിലേക്കു മറിഞ്ഞു വീണിരുന്നു. ഇവരെ സഹായിക്കാൻ ശ്രമിച്ചയാളും താഴെ വീണുവെന്നു യാത്രക്കാരനായ പ്രിൻസ് പാങ്ങാടൻ പറഞ്ഞു.


Source link

Back to top button