test del 5 copy of del 3
മന്ത്രിമാരുടെ ഓഫിസുകളെല്ലാം ‘ഒഴിയൽ മൂഡിൽ’; സ്റ്റാഫുകൾ സ്വകാര്യ വസ്തുക്കളടക്കം മാറ്റിത്തുടങ്ങി

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് 10 ദിവസം മാത്രം ശേഷിക്കെ, മന്ത്രിമാരുടെ ഓഫിസുകളെല്ലാം ഒഴിയുന്നതിന്റെ മൂഡിൽ. എൽഡിഎഫ് സർക്കാർതന്നെ വീണ്ടും അധികാരത്തിലെത്തിയാലും നിലവിലെ മന്ത്രിമാർക്കു വീണ്ടും മന്ത്രിസ്ഥാനവും അതേ വകുപ്പും ഓഫിസും ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ സ്റ്റാഫുകൾ സ്വകാര്യ വസ്തുക്കളടക്കം മാറ്റി ഓഫിസ് ഒഴിയുന്ന തിരക്കിലാണ്.തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ തിമിര ശസ്ത്രക്രിയയ്ക്കു പോയിരുന്നു. അതുകഴിഞ്ഞ് ബുധനാഴ്ച തലസ്ഥാനത്തെത്തിയ അദ്ദേഹം ക്ലിഫ് ഹൗസിൽ വിശ്രമത്തിലാണ്. തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹവും ഓഫിസിലെത്തിയിട്ടില്ല. മറ്റു ജില്ലകളിലുള്ള പല മന്ത്രിമാരും തിരഞ്ഞെടുപ്പിനുശേഷം തിരുവനന്തപുരത്തേക്ക് എത്തിയിട്ടുമില്ല.
Source link


