test del 3
ഇറാന് യുഎസിന്റെ ക്രിപ്റ്റോ ഷോക്ക്; പാക്കിസ്ഥാനിൽ ‘വന്നിട്ടും’ ചർച്ചയില്ല, ചൈനയ്ക്ക് ‘ഉപരോധ’ പ്രകോപനം, കാത്തിരിപ്പിൽ എണ്ണ, സ്വർണം, ഓഹരി

വിരട്ടലിലും വീഴാത്ത ഇറാന് ക്രിപ്റ്റോയിൽ ഷോക്ക് കൊടുത്ത് ട്രംപ് ഭരണകൂടം. ഇറാന്റെ എണ്ണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് റിഫൈനറിക്കും 40 ഷിപ്പിങ് കമ്പനികൾക്കും യുഎസിന്റെ ഉപരോധം. ഇറാനുമായുള്ള ചർച്ചയ്ക്ക് പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ട്രംപിന്റെ യുദ്ധതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ കൂടിയായ ജേർഡ് കുഷ്നറും എത്തി. ഇറാന്റെ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരഗ്ചിയും ഇസ്ലാബാദിൽ ‘ലാൻഡ്’ ചെയ്തു. പക്ഷേ, പാക്കിസ്ഥാനിൽ വന്നത് പാക്ക് സർക്കാരുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കാണെന്നും യുഎസുമായി ചർച്ചയില്ലെന്നും ഇറാൻ. യുഎസും ഇറാനും തമ്മിൽ വെടിനിർത്തൽ കാലാവധി നീട്ടിയെങ്കിലും പലവിഷയത്തിലും ഭിന്നത രൂക്ഷമാണെന്ന് മേൽപ്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നു. ഇതെല്ലാം തന്നെ ഓഹരി വിപണി, ക്രൂഡ് ഓയിൽ, രാജ്യാന്തര സ്വർണവില എന്നിവയെ ‘കാത്തിരുന്നു കാണാം’ എന്ന മോഡിലേക്കും മാറ്റി.ക്രൂഡ് ഓയിൽ വില കുതിപ്പിന് ‘തൽക്കാലം’ ബ്രേക്കിട്ടതോടെ രാജ്യാന്തര സ്വർണവിലയും കരുതൽനീക്കത്തിലായി. ഇപ്പോഴുള്ളത് ഔൺസിന് വെറും 2.52 ഡോളർ ഉയർന്ന് 4708.69 ഡോളറിൽ. കേരളത്തിൽ ഇന്ന് വിലയിൽ മാറ്റത്തിന് സാധ്യത വിരളം.യുഎസിൽ എസ് ആൻഡ് പി500 സൂചികയും നാസ്ഡാക് കോംപസൈറ്റും വെള്ളിയാഴ്ച റെക്കോർഡ് തിരുത്തി. എസ് ആൻഡ് പി500 സൂചിക 0.8% ഉയർന്ന് 7165.08ലും ടെക് കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക് 1.63% മുന്നേറി 24,836.60ലും എത്തി. അതേസമയം, ഡൗ ജോൺസ് 0.16% നഷ്ടത്തിലായിരുന്നു.
Source link


