test del 5 copy of del 3
സംസ്ഥാനത്ത് വേനൽമഴ വേണ്ടത്ര ലഭിച്ച ഏക ജില്ല പത്തനംതിട്ട; ഒടുവിൽ ജില്ലയും താപതരംഗത്തിന്റെ പിടിയിൽ

പത്തനംതിട്ട ∙ നാടെങ്ങും താപതരംഗത്തിൽ അമരുമ്പോഴും ജലപ്പെരുമയുടെ ജില്ലയ്ക്ക് പേരിനെങ്കിലും ആശ്വസിക്കാം. സംസ്ഥാനത്തെ വേനൽമഴയുടെ കണക്കുകളിൽ ജില്ല ഒന്നാമത്. മാർച്ച് 1 മുതൽ ഇന്നലെ വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ ലഭിക്കേണ്ട മഴയുടെ അളവ് 21 സെന്റീമീറ്ററാണ്. ലഭിച്ചമഴ 21.3 സെമീയും. ഈ കാലയളവിൽ സംസ്ഥാനത്ത് നേരിയ തോതിലെങ്കിലും അധികമഴ ലഭിച്ച ഏക ജില്ല പത്തനംതിട്ടയാണ്. കോഴിക്കോടാണ് തൊട്ടുപിന്നിൽ. സംസ്ഥാനത്തെ മഴക്കുറവ് ഇന്നലെ വരെ 42% ആണ്.അവശേഷികുന്ന ഇടനാടൻ കുന്നുകളും കിഴക്കൻ മലയോരത്തെ വനങ്ങളുമാണ് ജില്ലയെ വേനൽമഴയുടെ കുളിര് അണിയിക്കുന്നത്. മലയിടിച്ചും പാറക്കെട്ടുകൾ തകർത്തും പാടം നികത്തിയും വരണ്ടുപോയ ഇടങ്ങളിൽ മഴ പെയ്യാറില്ലെന്ന് പഴമക്കാർ പറയുന്നു. പത്തോളം മഴമാപിനികൾ ഉണ്ടെങ്കിലും വേണ്ടത്ര താപമാപിനികൾ ഇല്ലാത്തതിനാൽ ജില്ലയിലെ പൊള്ളലിന്റെ കാഠിന്യം തിരിച്ചറിയാനാവുന്നില്ല.
Source link


