test del 4 copy of del 3
അത്യുഷ്ണം: ജനങ്ങൾ സ്വയം ലോക്ഡൗൺ ചെയ്യണമെന്നു കലക്ടർ; ‘ലോക്ഡൗണിനു സമാനമായ ജാഗ്രത ആവശ്യം’

ആലപ്പുഴ ∙ ഉയർന്ന താപനിലയും അത്യുഷ്ണവും അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ പകൽ സ്വയം ലോക്ഡൗൺ ചെയ്യണമെന്നു കലക്ടർ നിർദേശിച്ചു. പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരത്തിൽ വെയിലേൽക്കുന്നതും പരമാവധി ഒഴിവാക്കണം. ലോക്ഡൗണിനു സമാനമായ ജാഗ്രത ആവശ്യമാണ്. ചൂടിലെ വർധന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം. മരണത്തിനു വരെ കാരണമായേക്കാം. തീരദേശ ജില്ലയായതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായിരിക്കും. അനുഭവപ്പെടുന്ന ചൂട് താപസൂചികയിലെക്കാൾ കൂടുതലായിരിക്കും. അതിനാൽ സുരക്ഷാ നിർദേശങ്ങളെ ഗൗരവമായി കാണണമെന്നും കലക്ടർ അറിയിച്ചു.
Source link


