test del 4 copy of del 3
കഴുത്തിൽ കത്തിവച്ച് കള്ളന്മാർ കൊണ്ടുപോയത് ഇമിറ്റേഷൻ മാല! വില 150 രൂപ

കടുത്തുരുത്തി ∙ പുലർച്ചെ റോഡിലൂടെ നടന്നുപോയ സ്ത്രീയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയശേഷം കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി മാല കവർന്നു. മോഷ്ടാക്കളുടെ കൈയിൽനിന്നു വീണുപോയ കത്തിയുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മാഞ്ഞൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിതകർമസേനാംഗം കൂടിയായ ഇരവിമംഗലം നടുപ്പറമ്പിൽ മിനി ചന്ദ്രന്റെ (51) മാലയാണു നഷ്ടപ്പെട്ടത്. ഇന്നലെ പുലർച്ചെ 5.30നു മുട്ടുചിറ – മഠത്തിക്കുന്നേൽ – റെയിൽവേ ലൈൻ റോഡിൽ കടപ്പൂരാൻ ഭാഗത്തായിരുന്നു സംഭവം.
Source link


