test del 4 copy of del 3

മഞ്ഞ അലർട്ടിൽ പൊള്ളി വിയർത്ത് കൊച്ചി, തീയിൽ കുരുത്തതു പോലും വാടുന്ന വെയിൽ; തനി തന്തൂരി അടുപ്പുപോലെ ജില്ല


വേനൽച്ചൂടിൽ വെന്തുരുകി ജില്ല. നഗര, ഗ്രാമ വ്യത്യാസമില്ലാതെ പകൽ താപനില ഉയർന്നു തന്നെ നിൽക്കുന്നു. മനുഷ്യർ മാത്രമല്ല, ജന്തുക്കളും ജീവജാലങ്ങളും വേനലിൽ വെന്തുരുകുകയാണ്. താപമാപിനിയിൽ 37–38 ഡിഗ്രി സെൽഷ്യസേ കാണിക്കുന്നുള്ളുവെങ്കിലും 50 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെടുന്നു. അടുത്തെങ്ങും മഴ പെയ്യുന്ന ലക്ഷണം കാണുന്നില്ല. ഒരാഴ്ച കൂടി ഇതേ താപനില തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. ഉച്ച സമയത്തു ശരീരത്തിലേക്കു വെള്ളം ഒഴിച്ചാൽ ആവിയായി പോകുന്ന അവസ്ഥയാണിപ്പോൾ. കർഷകരുടെ കാര്യം തഥൈവ  കൊടും ചൂടിൽ കരിഞ്ഞുണങ്ങി കാർഷിക മേഖല. കൃത്യമായി നനയ്ക്കാൻ കഴിയാത്ത സ്ഥലങ്ങളിലെല്ലാം കാർഷിക വിളകൾ വാടിക്കരിഞ്ഞു. കിഴക്കൻ മേഖലയിൽ കനാൽ വെള്ളം ലഭിക്കുന്നതു മാത്രമാണ് ആശ്വാസം. വിഷു വിപണി മുന്നിൽ കണ്ടുള്ള പച്ചക്കറിക്കൃഷി വിളവെടുത്തതിനാൽ ആ മേഖലയിൽ വലിയ പ്രതിസന്ധിയില്ല. എങ്കിലും വൈകി വിളവെത്തിയ സ്ഥലങ്ങളിൽ ചെടികൾ കരിഞ്ഞുണങ്ങി. വയലുകളിലെ വെള്ളരി, മത്തൻ, തണ്ണിമത്തൻ കൃഷി വിളവെടുപ്പിനു പാകമായി. കൂലിക്കൂടുതൽ മൂലം ജില്ലയിൽ പച്ചക്കറി കൃഷി പൊതുവെ കുറവാണ്.പാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞതു കർഷകരെയും മിൽമ പോലുള്ള സ്ഥാപനങ്ങളെയും ഒരുപോലെ ബാധിച്ചു. 20 ലീറ്റർ പാൽ അളന്നിരുന്ന കർഷകർ ഇപ്പോൾ 16–18 ലീറ്റർ പാൽ മാത്രമാണ് അളക്കുന്നത്. പശുക്കൾക്കു തീറ്റപ്പുൽ ഇല്ലാതായി. പശുക്കളെ അഴിച്ചു പറമ്പിൽ കെട്ടാനും പറ്റുന്നില്ല. വലിയ ഫാമുകളിൽ പശുക്കളെ ഉഷ്ണത്തിൽ നിന്നു രക്ഷിക്കാൻ സൗകര്യമുണ്ടെങ്കിലും ഒന്നും രണ്ടും പശുക്കളെ വളർത്തുന്ന ചെറുകിട കർഷകർക്ക് ആ സൗകര്യം ഏർപ്പെടുത്താൻ േശഷിയില്ല. പശുക്കൾക്കു രോഗങ്ങൾ കൂടുന്ന സമയം കൂടിയാണിത്.


Source link

Back to top button