test del 5 copy of del 3

പ്രവാസിപ്പണം കുറയും, ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്


ന്യൂയോർക്ക്∙ പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങൾ ഇന്ത്യയിലെ ഏകദേശം 25 ലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാം (യുഎൻഡിപി) തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഊർജ ആവശ്യങ്ങൾക്കായി ഇന്ത്യ പശ്ചിമേഷ്യയെ വൻതോതിൽ ആശ്രയിക്കുന്നതു പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. വളത്തിന്റെ 45 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളാണു നൽകുന്നത്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 90 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വരുമാനത്തിലുണ്ടാകുന്ന കുറവും അതുമൂലം രാജ്യത്തേക്കു വിദേശ പണത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതും ദശലക്ഷക്കണക്കിനു കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും.ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ മേഖലകളിലെ ചെറുകിട വ്യവസായങ്ങളെയും പ്രതിസന്ധി ബാധിക്കും. പ്രതിസന്ധികളെ അതിജീവിക്കാൻ സാമൂഹികസുരക്ഷാ പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും ഊർജ–ഭക്ഷ്യ വിതരണ ശൃംഖലകളിൽ വൈവിധ്യവൽക്കരണം കൊണ്ടുവരണമെന്നും യുഎൻ അസി. സെക്രട്ടറി ജനറൽ കന്നി വിഗ്നരാജ നിർദേശിച്ചു.


Source link

Back to top button