test del 4 copy of del 3
തൊട്ടതിലെല്ലാം ട്രംപിന് പിഴച്ചു; മുതലെടുക്കാൻ റഷ്യയും ചൈനയും?

തൊടുന്നതെല്ലാം തെറ്റുകയാണ് ഡോണൾഡ് ട്രംപിന്. യുഎസിനു പൂർണജയം നേടാനായില്ലെന്നു മാത്രമല്ല, എതിരാളികളായ റഷ്യയും ചൈനയും അവസരം മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇറാൻ ആണവപദ്ധതി നിർത്തിവയ്ക്കണമെന്നും ശേഷിക്കുന്ന സമ്പുഷ്ട യുറേനിയം രാജ്യാന്തര ആണവ ഏജൻസിയുടെ പരിശോധനയ്ക്കു വിധേയമാക്കണമെന്നുമുള്ള യുഎസ് നിബന്ധന ഇറാന് അസ്വീകാര്യമായതോടെയാണ് പാക്കിസ്ഥാനിൽ നടന്ന ചർച്ച പൊളിഞ്ഞത്; ഒപ്പം ഹോർമുസ് തുറക്കുന്നതു സംബന്ധിച്ച അഭിപ്രായവ്യത്യാസവും.യുഎസ് ഉപരോധത്തിനിടെ ചൈനയിലേക്ക് ഒരു എണ്ണക്കപ്പൽ കടന്നുപോയതും ശ്രദ്ധേയമായി. ഇതു തടയാൻ യുഎസ് നാവികസേന ശ്രമിച്ചില്ല. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ചൈനയിലേക്കാണ്. ഇത് അനുവദിക്കുകയാണെങ്കിൽ നാവിക ഉപരോധത്തിനുതന്നെ അർഥമില്ലാതാകും. പോരാട്ടത്തിൽ യുഎസിന് ഒപ്പമുണ്ടായിരുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളും ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള യൂറോപ്യൻ സഖ്യരാജ്യങ്ങളിൽ ചിലരും ഉപരോധത്തെ എതിർത്തു രംഗത്തുവന്നതും യുഎസിനു തിരിച്ചടിയാണ്. ഉപരോധം ലോകത്താകമാനം ഊർജപ്രതിസന്ധിയുണ്ടാക്കുമെന്നാണു മിക്ക രാജ്യങ്ങളുടെയും ഭയം. മാത്രമല്ല, ഉപരോധം ഏർപ്പെടുത്തിയാൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇറാൻ കടലിൽ മൈനുകൾ വിതറിയാൽ അതു വീണ്ടും തുറന്ന യുദ്ധത്തിനു വഴിതെളിക്കും. മൈനുകൾ എടുത്തുമാറ്റാനുള്ളത്ര നാവികശക്തിയുമായല്ല യുഎസ് നാവികസേന ഹോർമുസിലെത്തിയതെന്നും ആശങ്കയുണ്ട്.
Source link


