NATIIONAL
‘ഞാൻ എന്റെ കാമുകിക്കൊപ്പമാണ്’: വാങ്കഡെ സ്റ്റേഡിയത്തിലേക്കു നടക്കുന്നതിനിടെ രൺവീർ അലാബാദിയ; സമൂഹമാധ്യമങ്ങളിൽ വൈറൽ– വിഡിയോ

മുംബൈ ∙ ഏപ്രിൽ 12നു വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഐപിഎൽ മത്സരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായി യുട്യൂബർ രൺവീർ അലാബാദിയയും കാമുകി ജൂഹി ഭട്ടും. ഇരുവരും മത്സരം സ്റ്റേഡിയത്തിലേക്കു വരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മത്സരത്തിനിടെ ഇരുവരും ഗാലറിയിൽ ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ജൂഹിയുമായി പ്രണയത്തിലാണെന്ന കാര്യം രൺവീർ അലാബാദിയ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.പ്രശസ്ത യൂട്യൂബറും സാമൂഹമാധ്യമ ഇൻഫ്ലുവൻസറുമാണ് രൺവീർ അലാബാദിയ. കഴിഞ്ഞ വർഷം സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിൽ വിവാദ പരാമർശം നടത്തിയതോടെ രൺവീർ അലാബാദിയ ദേശീയ ശ്രദ്ധനേടി. മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ചാണ് മോശം പരാമർശം നടത്തിയത്. തുടർന്ന് സമൂഹധ്യമങ്ങളിൽ ബീർബൈസെപ്സ് എന്നറിയപ്പെടുന്ന അല്ലാബാദിയക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് അലാബാദിയ ക്ഷമാപണം നടത്തുകയും ചെയ്തു.
Source link


