test del 4 copy of del 3
11 അടിപ്പാതകളിൽ ഏറ്റവും വലുത്: എങ്ങുമെത്താതെ വാണിയമ്പാറയിലെ അടിപ്പാത നിർമാണം; പൂർത്തിയായത് 40 ശതമാനം പണി

വാണിയമ്പാറ ∙ കരാർ കാലാവധി അവസാനിക്കുന്നതിന് ഒരുമാസം ബാക്കി, വാണിയമ്പാറയിലെ അടിപ്പാതയുടെ നിർമാണം പൂർത്തിയാകില്ലെന്നുറപ്പായി. ഇടപ്പള്ളി മുതൽ വാളയാർ വരെ അവസാനമനുവദിച്ച 11 അടിപ്പാതകളിൽ ഏറ്റവും വലിയ അടിപ്പാതയാണു വാണിയമ്പാറയിലേത്. മേയ് അവസാനത്തോടെ അടിപ്പാതകൾ പൂർത്തിയാക്കാനാണു കരാർ. മഴക്കാലം ആരംഭിക്കുന്നതോടെ അടിപ്പാതകൾക്കു മുകളിലൂടെ ഗതാഗതം ആരംഭിക്കുകയും ദേശീയപാതയിലെ വിവിധയിടങ്ങളിലെ യാത്രാദുരിതം അവസാനിക്കുകയും ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വാണിയമ്പാറ അടിപ്പാതയുടെ 40 ശതമാനം പണികൾ മാത്രമാണു പൂർത്തിയായത്.2024 ജൂലൈ മാസത്തിലാണ് പണികൾ ആരംഭിച്ചത്. മുകൾ ഭാഗത്തെ കോൺക്രീറ്റിങ് നടത്തിയ ശേഷം ആറു മാസത്തോളം നിർമാണം മുടങ്ങിയിരുന്നു. അതേ സമയം അടിപ്പാതാ നിർമാണത്തിന്റെ ഭാഗമായി വാണിയമ്പാറയിലെ ഗതാഗതനിയന്ത്രണം ഒന്നര വർഷമായി തുടരുകയാണ്. 6 വരിപ്പാതയ്ക്കു പകരം വാണിയമ്പാറ മേഖലയിൽ 2 വരിയിലൂടെയാണു വാഹനങ്ങൾ കടത്തി വിടുന്നത്. അടിപ്പാതയ്ക്കായുള്ള ഗർഡറുകളുൾപ്പെടെ രോഡിനു നടുവിൽ നിരത്തിവെച്ചിരിക്കുകയാണ്.
Source link


