LATEST

‘ആര് തളർത്തിയാലും ഡോക്ടറായിട്ടേ കോളേജിൽ നിന്ന് ഇറങ്ങൂ’; നിതിൻ രാജിന്റെ ഓഡിയോ  സന്ദേശം  പുറത്ത്


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻപ് നിതിൻ സുഹൃത്തിനയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കോളേജിൽ ചില അദ്ധ്യാപകർ തന്നെ സപ്പോർട്ട് ചെയ്‌തെന്നും നിതിൻ ഈ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ‘അന്ന് എക്സാം ഹാളിൽ വന്ന പൊക്കം കുറഞ്ഞ സാർ ഇല്ലേ. അദ്ദേഹം നല്ല സപ്പോർട്ടായിരുന്നു. എന്തെങ്കിലും പ്രയാസം ഉണ്ടായാൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു. ആര് തളർത്തിയാലും ഡോക്ടറായിട്ടേ കോളേജിൽ നിന്ന് പുറത്തിറങ്ങൂ’- എന്നാണ് നിതിൻ പറയുന്നത്.


Source link

Back to top button