test del 4 copy of del 3

ഫുഡ് ഡെലിവറി ഏജന്റിനെ വെടിവച്ച് കൊലപ്പെടുത്തി കോൺസ്റ്റബിൾ; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരുക്ക്


ന്യൂഡൽഹി ∙ ഡൽഹിയിലെ ദ്വാരകയിൽ നിസാര കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ നടത്തിയ വെടിവയ്പ്പിൽ ഭക്ഷണ വിതരണക്കാരൻ (ഫുഡ് ഡെലിവറി ഏജന്റ്) കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു വെടിയേറ്റു. ദ്വാരകയിലെ ജാഫർപൂർ കലാൻ പ്രദേശത്തായിരുന്നു സംഭവം.തർക്കം രൂക്ഷമായതോടെ നീരജ് തന്റെ പക്കലുണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിർത്തു. ബൈക്കിലിരിക്കുകയായിരുന്ന പാണ്ഡവ് കുമാർ എന്ന യുവാവിന്റെ നെഞ്ചിലേറ്റ വെടിയുണ്ട ശരീരം തുളച്ച് പുറത്തുവന്ന് പുറകിലിരുന്ന കൃഷ്ണയുടെ വയറ്റിലും തറച്ചു. ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പാണ്ഡവ് കുമാറിനെ രക്ഷിക്കാനായില്ല. പരുക്കേറ്റ കൃഷ്ണ നിലവിൽ ചികിത്സയിലാണ്. കഴിഞ്ഞ 15 വർഷമായി ഈ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു നീരജ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


Source link

Back to top button