test del 4 copy of del 3

‘അയാളെന്നെ ഉപദ്രവിച്ചു, നെഞ്ചിൽ പാടുകളുണ്ട്; ആ ട്രോമ മാറിയിട്ടില്ല; പ്രതീക്ഷ അവരിൽ മാത്രം’


റോഡിൽ അപകടത്തിൽപെട്ട് ചോരവാർന്ന് കിടിക്കുന്ന ഒരു യുവതി. ആ നേരത്ത് നമുക്ക് നേരെ നീളുന്ന കരങ്ങളിൽ ആശ്വാസം കണ്ടെത്തിയാണ് എല്ലാവരും ആ കൈകൾ പിടിക്കുക. അതുതന്നെയാണ് കൊല്ലം സ്വദേശിയായ ആ യുവതിയും ചെയ്തത്. എന്നാൽ കേൾക്കുമ്പോൾ തന്നെ ‘അറപ്പ്’ എന്ന് തോന്നിപ്പോകുന്നൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കായംകുളത്ത് നിന്ന് നമ്മൾ‍ കേട്ടത്. അപകടത്തിൽപ്പെട്ട് നിസ്സഹായയായി നിൽക്കുന്ന ഒരു യുവതിയോട് സഹായിക്കാമെന്ന് പറഞ്ഞ് എത്തിയ വ്യാപാരി നേതാവ് ലൈംഗികാതിക്രമമാണ് നടത്തിയത്. അയാളിൽ നിന്ന് മാത്രമല്ല, പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ അവിടെ നിന്നും യുവതിക്ക് അനുഭാവപൂർവമായ നടപടിയുണ്ടായില്ല എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. യുവതിയുടെ പരാതിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിനെ അറസ്റ്റ് ചെയ്തു. പക്ഷേ, അപ്പോൾ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. സ്ത്രീ സുരക്ഷ എപ്പോഴുമുണ്ടെന്ന് നമ്മൾ വീമ്പിളക്കുന്ന കേരളത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്നതാണ് ഏറ്റവും ദുഃഖകരമായ വാർത്ത. സ്വാധീനമുള്ളവരാണ് പ്രതികളെങ്കിൽ ഇവിടെ ഒന്നും നടക്കില്ലെന്നാണ് ആ യുവതിയ്ക്ക് പറയാനുള്ളത്. വാർത്ത വന്നാലേ നടപടിയുണ്ടാകു എന്ന തോന്നൽ വരുന്നത് വളരെ കഷ്ടമാണെന്നും യുവതി മനോരമ ഓൺലൈനിനോട് പറഞ്ഞു. എനിക്ക് പരുക്ക് പറ്റിയതിനേക്കാൾ‍ വലിയ വേദന അയാളുടെ പ്രവർത്തിയിൽ നിന്നാണുണ്ടായതെന്നും ആ ട്രോമ ഇപ്പോഴുമുണ്ടെന്നും ഇനി എനിക്ക് ഡിഐജി അജിത ബീഗത്തിൽ മാത്രമേ വിശ്വാസമുള്ളു എന്നും യുവതി പറഞ്ഞു. യുവതിയുടെ വാക്കുകളിലേക്ക്…സ്വാധീനമുള്ള ആളുകളാണ് പ്രതികളെങ്കിൽ ഇവിടെ ഒന്നും നടക്കില്ല. കേസ് അന്വേഷണം നടക്കുന്നു എന്ന്, പറയാൻ വേണ്ടി പറയാം. അല്ലാതെ വേറെ ഒന്നും സംഭവിക്കില്ല. സംഭവം പുറത്തായതോടെ കായംകുളം ഡിവൈഎസ്പിയും എസ്പിയുമെല്ലാം വിളിച്ചിരുന്നു. ഒരു തവണ കൂടി മൊഴിയെടുക്കണമെന്ന് അവർ പറഞ്ഞു. സ്റ്റേഷനിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ തൃപ്തിയില്ലെന്നും കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാനുണ്ടെന്നുമാണ് പറഞ്ഞത്. രണ്ട് ദിവസത്തിനകം സ്റ്റേഷനിലെത്തി മൊഴി നൽകാമെന്നാണ് വിചാരിക്കുന്നത്.∙ അയാൾ മദ്യപിച്ചിരുന്നു, എന്നെ ഭീഷണിപ്പെടുത്തി


Source link

Back to top button