TRAVEL

മുടി കൊഴിച്ചിൽ മാറി തഴച്ചു വളരണോ? പോഷകഗുണങ്ങളുള്ള ഈ ലഡു തയ്യാറാക്കി നോക്കൂ!


മുടി വളരാൻ വിലകൂടിയ ഹെയർ കെയർ ഉൽപ്പന്നങ്ങളും പലവിധ പൊടിക്കൈകളും പരീക്ഷിച്ച് മടുത്തവരാണോ‌? മുടി കൊഴിച്ചിൽ തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന പോഷക സമൃദ്ധമായ ഒരു പരിഹാരമാർഗ്ഗമിതാ.മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിൽ ബയോട്ടിൻ (Biotin) പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുടി വളർച്ച ത്വരിതപ്പെടുത്താനും, മുടിയുടെയും ചർമ്മത്തിന്റെയും നഖങ്ങളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കെരാറ്റിൻ (Keratin) ഉൽപ്പാദനം കൂട്ടാനും ബയോട്ടിന് കഴിയും. ബയോട്ടിന്റെ കുറവുമൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിലിന് ഭക്ഷണക്രമീകരണങ്ങളിലൂടെ പരിഹാരം കാണാവുന്നതേയുള്ളു. ഇതിനായി സപ്ലിമെന്റുകളെ മാത്രം ആശ്രയിക്കാതെ, നമ്മൾ കഴിക്കുന്ന ആഹാരങ്ങളിലൂടെ ബയോട്ടിൻ ശരീരത്തിലെത്തിക്കാം.’മുരിങ്ങ-ബയോട്ടിൻ ലഡു’ ആയോലോ? ന്യൂട്രീഷ്യനിസ്റ്റായ കിരൺ കുക്രേജയുടേതാണ് പോഷകസമ‍ൃദ്ധമായ ഈ റെസിപ്പി. “2 – 3 മാസം വരെ ഈ മുരിങ്ങ-ബയോട്ടിൻ ലഡു നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി നോക്കൂ. മുരിങ്ങയിലപ്പൊടി, കുമ്പളങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, ഈന്തപ്പഴം എന്നിവ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. അയൺ, ഫോളേറ്റ്, സിങ്ക്, നല്ല കൊഴുപ്പുകൾ തുടങ്ങി മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ സകല പോഷകങ്ങളും ഇതിലുണ്ട്,” അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം റീലിൽ കുറിച്ചു.ആവശ്യമായ ചേരുവകൾകുമ്പളങ്ങ വിത്ത് (Pumpkin seeds) – അരക്കപ്പ് സൂര്യകാന്തി വിത്ത് (Sunflower seeds) – അരക്കപ്പ് കറുത്ത എള്ള് (Black sesame seeds) – കാൽക്കപ്പ് ചണവിത്തും പെരുംജീരകവും (Flax seeds & Fennel seeds) – അരക്കപ്പ് വാൾനട്ട് (Walnuts) – അരക്കപ്പ് മുരിങ്ങയിലപ്പൊടി – രണ്ട് ടേബിൾസ്പൂൺ ഈന്തപ്പഴം (അരച്ചത്) – ഒരു കപ്പ് ശർക്കരപ്പൊടി അല്ലെങ്കിൽ ശർക്കരപ്പാനി – ആവശ്യമെങ്കിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് – ഒരു ടേബിൾസ്പൂൺതയ്യാറാക്കുന്ന വിധം ഒരു പാനിൽ കുമ്പളങ്ങ വിത്ത്, സൂര്യകാന്തി വിത്ത്, കറുത്ത എള്ള്, ചണവിത്ത്, പെരുംജീരകം, വാൾനട്ട് എന്നിവ ചേർക്കുക. ചെറുതീയിൽ 4-5 മിനിറ്റ് വറുക്കുക. ഇതിലേക്ക് മുരിങ്ങയിലപ്പൊടി കൂടെ ചേർത്ത് 2-3 മിനിറ്റ് കൂടി വറുത്ത ശേഷം തീ അണച്ച് തണുക്കാൻ വെക്കുക. തണുത്ത മിശ്രിതം മിക്സിയിലിട്ട് ചെറുതായി തരിയോടെ പൊടിച്ചെടുക്കുക. പൊടിച്ച മിശ്രിതത്തിലേക്ക് ഈന്തപ്പഴം അരച്ചതും ശർക്കരയും ചേർത്ത് നന്നായി ഇളക്കുക. ചെറുതായി ചൂടാക്കിയ നെയ്യ് ഇതിലേക്ക് ഒഴിച്ച് ലഡു ഉരുട്ടിയെടുക്കാൻ പാകത്തിന് കുഴച്ചെടുക്കുക. മിശ്രിതം കൂടുതൽ ഒട്ടിപ്പിടിക്കുന്നതായി തോന്നിയാൽ വറുത്തു പൊടിച്ച വിത്തുകളുടെ മിശ്രിതം അൽപ്പം കൂടി ചേർക്കാം. വരണ്ടതാണെങ്കിൽ ശർക്കരപ്പാനി ചേർത്താൽ മതിയാകും.


Sports ⏭️

Back to top button