NEWS

കടലിൽ വീണു, പക്ഷേ പൊട്ടിത്തെറിച്ചില്ല! മെഗാ പരീക്ഷണത്തിൽ നാടകീയ നേട്ടവുമായി മസ്‌കിന്റെ സ്റ്റാർഷിപ്പ്; അടുത്ത തവണ പിടിക്കും! അമ്പരപ്പിക്കുന്ന വിഡിയോ


ലോകത്തെ ഏറ്റവും വലിയ റോക്കറ്റായ ‘സ്റ്റാർഷിപ്പിന്റെ’ പതിമൂന്നാം പരീക്ഷണ സബ്ഓർബിറ്റൽ പറക്കൽ വിജയകരമായി പൂർത്തിയാക്കി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ്. വിക്ഷേപണം നടന്ന് ഒരു മണിക്കൂറിന് ശേഷം പേടകം (Ship 40) ഇന്ത്യൻ മഹാസമുദ്രത്തിൽ ലാൻഡ് ചെയ്തെങ്കിലും, വെള്ളത്തിൽ തൊട്ടതിന് പിന്നാലെ വശത്തേക്ക് മറിഞ്ഞ് പൊങ്ങിക്കിടക്കുകയായിരുന്നു.കമ്പനി പബ്ലിക് ലിസ്റ്റഡ് ആയ ശേഷമുള്ള ആദ്യ വിക്ഷേപണവും, സ്റ്റാർഷിപ്പിന്റെ ‘V3’ പതിപ്പിന്റെ രണ്ടാമത്തെ പറക്കലുമായിരുന്നു ഇത്.ചെറിയ രീതിയിലുള്ള എ‌ൻജിൻ തീപിടിത്തവും മീതെയ്ൻ ചോർച്ചയും (Residual fire / Methane leak) ലാൻഡിങിന് ശേഷം ഉണ്ടായെങ്കിലും, പേടകം പൂർണ്ണമായി പൊട്ടിത്തെറിച്ചില്ല എന്നത് മിഷന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി സ്‌പേസ് എക്‌സ് വിലയിരുത്തുന്നു.റോക്കറ്റിൽ നിന്നുള്ള ടെലിമെട്രി ഡാറ്റകൾ കമ്പനി നിലവിൽ വിശദമായി പരിശോധിച്ച് വരികയാണ്. വിക്ഷേപണ തറയിൽ നിന്ന് കുതിച്ചുയർന്ന ശേഷം റോക്കറ്റിന്റെ ആദ്യ ഘട്ടമായ ‘സൂപ്പർ ഹെവി ബൂസ്റ്റർ’ (Booster 20) വിച്ഛേദിക്കപ്പെടുകയും ഉപരിതല ഘട്ടമായ സ്റ്റാർഷിപ്പ് തടസങ്ങളില്ലാതെ സബ്ഓർബിറ്റൽ പാതയിലൂടെ യാത്ര തുടരുകയും ചെയ്തു. പേടകത്തിനുള്ളിലുണ്ടായിരുന്ന 20 അടുത്ത തലമുറ ‘സ്റ്റാർലിങ്ക് വി3’ സാറ്റലൈറ്റുകൾ (Starlink V3) വിജയകരമായി വിന്യസിക്കാൻ സാങ്കേതിക പരീക്ഷണത്തിനിടെ സാധിച്ചു.


Fashion ⏭️

Back to top button