NEWS

കടുവയെ പിന്തുടർന്ന തമിഴ്നാട് മന്ത്രിക്ക് വിനയായി; വനംവകുപ്പിന്റെ നടപടിയിലേക്ക്

ഗൂഡല്ലൂർ ∙ സംരക്ഷിത വനമേഖലയിൽ കടുവയെ പിന്തുടർന്ന് ഓടിയ തമിഴ്നാട് സാമൂഹികക്ഷേമ മന്ത്രി വന്നിയരസുവിനെതിരെ വലിയ വിമർശനം. മുതുമല കടുവാ സങ്കേതത്തിൽ വെച്ച് അമിതാവേശം കാണിച്ച് മന്ത്രി നടത്തിയ പ്രവൃത്തി വൻ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഈ മാസം പത്തിന് ബൊക്കാപുരത്തെ ഗോത്രവർഗ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന വിദ്യാലയത്തിലെ ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് മന്ത്രിയും കുടുംബവും വനത്തിൽ സന്ദർശനം നടത്തിയത്. മുതുമല കടുവാ സങ്കേതത്തിന്റെ ഭാഗമായ ബൊക്കാപുരം വനമേഖലയിൽ വെച്ച് കടുവയെ കണ്ടതോടെ മന്ത്രി അതിനു പിന്നാലെ ഓടുകയായിരുന്നു. കൂടാതെ, വനം വകുപ്പിന്റെ വാഹനത്തിന് മുകളിൽ കയറിയിരുന്ന് മന്ത്രി ഫോട്ടോ എടുക്കുകയും ചെയ്തു.

സംരക്ഷിത വനത്തിനുള്ളിൽ കടന്ന് നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങളിൽ ഏർപ്പെട്ട മന്ത്രിയുടെ നടപടിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.

Fashion ⏭️

Back to top button