SPORTS

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൺഡ്രം റോയൽസിന്‍റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി


തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിനൊരുങ്ങുന്ന ട്രിവാൺഡ്രം റോയൽസിന്റെ പരിശീലന ക്യാംപിന് തുമ്പ കെസിഎ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ആവേശത്തുടക്കം. മുഖ്യ പരിശീലകൻ അഭിഷേക് മോഹന്റെ നേതൃത്വത്തിലാണ് താരങ്ങൾ പരിശീലനത്തിനിറങ്ങിയത്. ആദ്യ സീസണിൽ സെമിയിലിടം നേടിയ ട്രിവാൺഡ്രം റോയൽസിന് കഴിഞ്ഞ സീസണിൽ അതിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലീഗിൽ ശക്തമായൊരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇത്തവണ റോയൽസ് ഇറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ ടീമാണ് ഇത്തവണ റോയൽസിന്റേത്. ലേലത്തിൽ മുഴുവൻ തുകയും ചെലവഴിച്ച് ശക്തമായൊരു ടീമിനെയാണ് ഇത്തവണ റോയൽസ് രംഗത്തിറക്കുന്നത്.ഒന്നിനൊന്ന് മികച്ച ഓൾറൗണ്ടർമാരുടെ നീണ്ടൊരു നിരയാണ് ടീമിന്റെ മറ്റൊരു കരുത്ത്. മുൻ കേരള ക്യാപ്റ്റൻ കൂടിയായ സിജോമോൻ ജോസഫാണ് ഇത്തവണ ടീമിന്റെ ഉപനായകൻ (വൈസ് ക്യാപ്റ്റൻ). സിജോമോൻ ജോസഫ്, എം നിഖിൽ, കെ അജീഷ് എന്നിവരാണ് ടീമിലെ പ്രധാന ഓൾറൗണ്ടർമാർ. വിഷ്ണു വിനോദിനൊപ്പം ഉജ്വൽ കൃഷ്ണ, ഭരത് സൂര്യ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.


Auto ⏭️

Back to top button