SPORTS

വിഘ്നേഷ് പുത്തൂരിന്റെ തലവര മാറ്റിയ കേരള ക്രിക്കറ്റ് ലീഗ്, ഐപിഎലിലേക്ക് താരങ്ങളെ റാഞ്ചാൻ ഫ്രാഞ്ചൈസി സ്കൗട്ടുകള്‍


തിരുവനന്തപുരം∙ വെറും രണ്ട് വർഷം കൊണ്ട് കേരള ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുകയാണ് കേരള ക്രിക്കറ്റ് ലീഗ്. സംസ്ഥാനത്ത് പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഒട്ടേറെ താരങ്ങളെ ഐപിഎല്ലിലേക്കും ദേശീയ ശ്രദ്ധയിലേക്കും എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കഴിവുറ്റ താരങ്ങളെ സംഭാവന ചെയ്യുന്ന പ്രധാന വേദിയായി കെസിഎൽ അതിവേഗം വളരുകയാണ്.കെസിഎൽ പോലൊരു ലീഗ് ഇല്ലായിരുന്നെങ്കിൽ പ്രാദേശിക തലത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന കരിയറായിരുന്നു വിഘ്നേഷിന്റേത്. എന്നാൽ തങ്ങളുടെ പ്രതിഭ തെളിയിക്കാൻ വേദിയും അവസരവും ഒരുങ്ങിയതോടെ വിഘ്നേഷിനെപ്പോലുള്ള താരങ്ങളുടെ കരിയറിൽ നിർണ്ണായക സ്വാധീനമാവുകയാണ് കെസിഎൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ഐപിഎല്ലിലേക്ക് വാതിൽ തുറന്ന താരങ്ങൾ ഏറെയുണ്ടെങ്കിലും, സംസ്ഥാന ടീമിലെത്താൻ കഴിയാതെ പോകുന്ന കഴിവുറ്റ കളിക്കാർക്ക് കെസിഎൽ പോലുള്ള ലീഗുകൾ വലിയ അവസരങ്ങളാണ് തുറന്നു വയ്ക്കുന്നത്.കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഐപിഎൽ വമ്പന്മാരുടെ ടാലന്റ് സ്കൗട്ടുകൾ കെസിഎൽ മത്സരങ്ങൾ നേരിട്ടു കാണാൻ എത്തിയിരുന്നു. മുംബൈയ്ക്കായി കിരൺ മോറെയും ആദിത്യ താരെയും എത്തിയപ്പോൾ, ബെംഗളൂരുവിനായി ഗണേഷ് സതീഷ്, സുമന്ത് കൊല്ല, അശ്വിൻ വെങ്കട്ടരാമൻ എന്നിവരും രാജസ്ഥാനായി മൽകേഷ് ഗാന്ധിയുമാണ് സ്കൗട്ടിംഗിനായെത്തിയത്.


Auto ⏭️

Back to top button