SPORTS
ഇന്ത്യ – സിംബാബ്‌വെ ട്വന്റി20 പരമ്പര ഇന്ന് വൈകിട്ട്, ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് നിർണായകം

ഹരാരെ (സിംബാബ്‌വെ) ∙ തലമുറമാറ്റത്തിന്റെ അനിശ്ചിതത്വങ്ങളിൽ നിലതെറ്റിക്കരയുന്ന ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന് ഇന്നുമുതൽ സിംബാബ്‌വെ പരീക്ഷ. സിംബാബ്‌വെയ്ക്കെതിരായ 3 മത്സരങ്ങളടങ്ങുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കും. യുവതാരങ്ങൾ അടങ്ങുന്ന ടീമിന്റെ നായകസ്ഥാനം ശ്രേയസ് അയ്യർ ഏറ്റെടുത്തശേഷം അയർലൻഡ്, ഇംഗ്ലണ്ട് എന്നിവയ്ക്കെതിരായ രണ്ടു ട്വന്റി20 പരമ്പരകൾ പരാജയപ്പെട്ടതിന്റെ വേദനയിലാണ് ഇന്ത്യ. അതിനാൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും സംഘത്തിനും ഈ മത്സരങ്ങൾ നിർണായകം. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയെ കീഴടക്കിയതിന്റെയും ബംഗ്ലദേശ് പര്യടനത്തിൽ, ഏകദിന പരമ്പരയും ടെസ്റ്റ് വിജയവും സ്വന്തമാക്കിയതിന്റെയും ആത്മവിശ്വാസത്തിലാണ് സിംബാബ്‌വെ അതിഥികളെ കാത്തിരിക്കുന്നത്. മത്സരം വൈകിട്ടു 4.30 മുതൽ ഡിഡി സ്പോർട്സിലും യുണൈറ്റ് 8 സ്പോർട്സ് ചാനലുകളിലും ഫാൻകോഡ് ആപ്പിലും തത്സമയം.പ്രിൻസ് യാദവിനും മായങ്ക് യാദവിനുമാണ് ഇന്ത്യയുടെ ബോളിങ് ആക്രമണത്തിന്റെ ചുമതല. മൂന്നാമതൊരു പേസ് ബോളറെക്കൂടി ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. രവി ബിഷ്ണോയിയുടെ സ്പിൻ തന്ത്രങ്ങളും നിർണായകമാകും. അതേസമയം, വിശ്രമത്തിലായ ഗൗതം ഗംഭീറിനു പകരം താൽക്കാലിക പരിശീലകനായ വി.വി.എസ്. ലക്ഷ്മണിന്റെ താൽപര്യങ്ങളും ടീം തിരഞ്ഞെടുപ്പിൽ നിർണായകമാകും. സൂര്യവംശി ‘ഫാക്ടർ’
Auto ⏭️


