NEWS

‘ഹായ്, എന്റെ പേര് നത്തിങ്’: മോദിയുടെ പ്രതികരണത്തെ വിമർശിച്ച് അഭിജീത്ത്; ധർമേന്ദ്ര പ്രധാന്റെ ചിത്രംവച്ച് ‘ട്രോൾ’


ന്യൂഡൽ‍‌ഹി∙ നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് അഭിജീത് മോദിയെ വിമർശിച്ചത്. ‘നത്തിങ് ഈസ് മോർ ഇംപോർട്ടന്റ് ദാൻ ദ് വെൽഫയർ ഓഫ് ദ് യൂത്ത്’ എന്നാണ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. അതായത് മറ്റെന്തിനേക്കാളും പ്രാധാന്യം യുവാക്കളുടെ ക്ഷേമത്തിനാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വാക്കുകളാണ് ദീപ്കെ വിമർശിച്ചത്. 


Fashion ⏭️

Back to top button