SPORTS

കോടതിയിൽ കുറ്റം സമ്മതിച്ച് ഡേവിഡ് വാർണർ; ശിക്ഷ ഓഗസ്റ്റ് 18ന് വിധിക്കും; ജയിലിലേക്ക്?


സിഡ്നി ∙ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ഏപ്രിലില്‍, ഈസ്റ്റര്‍ ദിനം പുലര്‍ച്ചെ സിഡ്നിയിൽ നടന്ന മിന്നല്‍ പരിശോധനയിലാണ് വാര്‍ണര്‍ കുടുങ്ങിയത്. വഴിവക്കില്‍ നിന്നിരുന്ന പൊലീസ് സംഘം ബ്രത്തലൈസര്‍ കൊണ്ട് പരിശോധിച്ചപ്പോള്‍ വാർണർ മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലും മദ്യത്തിന്റെ സാന്നിധ്യം അനുവദനീയമായതിലും ഇരട്ടിയുള്ളതായി കണ്ടെത്തി. തുടർന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതാദ്യമായല്ല വാര്‍ണര്‍ പുലിവാല് പിടിക്കുന്നത്. 2018ല്‍ പന്ത് ചുരണ്ടിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം താരത്തിന് ഓസ്ട്രേലിയൻ ടീമിൽനിന്നും വിലക്ക് ലഭിച്ചിരുന്നു. പിന്നാലെ ദേശീയ ടീമിന്‍റെ നേതൃസ്ഥാനങ്ങളില്‍ നിന്ന് എന്നേക്കുമായി ഒഴിവാക്കുകയും ചെയ്തു. 2013ല്‍ ഇംഗ്ലിഷ് താരം ജോ റൂട്ടിനെ ഇടിച്ച കേസിലും വാര്‍ണര്‍ സസ്പെന്‍ഷന്‍ വാങ്ങിയിരുന്നു.


Auto ⏭️

Back to top button