BUSINESS
FCRA Bill : ഇന്ത്യയിൽ ചാരിറ്റബിൾ ട്രസ്റ്റുകൾക്കും, എൻ.ജി.ഒകൾക്കും കർശന നിയന്ത്രണം: പുതിയ ഭേഗതി ബില്ലിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

വിദേശത്ത് നിന്നുള്ള പണം, എൻ.ജി.ഒകളുടെ സ്വത്ത് വകകൾ എന്നിവ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യയിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ, FCRA ബിൽ അഥവാ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ 2026 (Foreign Contribution (Regulation) Amendment Bill – 2026) പാർലമെന്റിൽ അവതരിപ്പിച്ചു.എന്താണ് FCRA?FCRA എന്നത് എൻ.ജി.ഒകൾ, അസോസിയേഷനുകൾ, വ്യക്തികൾ എന്നിവർ വിദേശ ദാതാക്കളിൽ നിന്ന് പണം സ്വീകരിക്കുന്നത്, റിപ്പോർട്ട് ചെയ്യുന്നത്, ചെലവഴിക്കുന്നത് എന്നിവ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പ്രധാന നിയമമാണ്.2020-ൽ നടപ്പിലാക്കിയ, ചരിത്രപരമായ FCRA സംബന്ധമായ ഭേദഗതികൾക്ക് ശേഷം ആറ് വർഷങ്ങൾക്കിപ്പുറമാണ് ഇപ്പോൾ ഈ പുതിയ നിയമ ഭേദഗതി വരുന്നത്. ഇത്തരത്തിൽ നിയമപരമായ ഈ രണ്ട് ചട്ടക്കൂടുകളും ചേർന്ന് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിലേക്ക് ഒഴുകിയെത്തുന്ന വിദേശ ഫണ്ടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നു.എന്താണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ 2026?വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ- 2026, 2026 മാർച്ച് 25ാം തിയ്യതി ലോക്‌സഭയിൽ അവതരിപ്പിച്ചു. ഇതോടൊപ്പം 2026 ജൂൺ 22ാം തിയ്യതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ച FCRA ചട്ടങ്ങളും വിജ്ഞാപനം ചെയ്തു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ വിദേശത്തെ പണം ഒഴുകുന്നതിലെ ഭരണപരമായ വിടവുകൾ നികത്തുകയെന്നതാണ് പുതിയ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ചട്ടക്കൂട് പ്രകാരം, നോൺ-പ്രൊഫിറ്റ് ഓർഗനൈസേഷനുകൾക്ക് ഇനിമുതൽ വിദേശ ധനസഹായത്തിനായി പൊതുവായ അനുമതികൾ ലഭിക്കില്ല. പകരം, ഓരോ FCRA രജിസ്റ്റർ ചെയ്ത സ്ഥാപനവും അതിന്റെ വിദ്യാഭ്യാസം, സാംസ്കാരികം, സാമ്പത്തികം, അല്ലെങ്കിൽ സാമൂഹികം തുടങ്ങിയ അംഗീകൃത ലക്ഷ്യങ്ങൾ വ്യക്തമാക്കുകയും, വിദേശ ഫണ്ട് ഉപയോഗിക്കുന്ന കൃത്യമായ സംസ്ഥാനങ്ങൾ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ വെളിപ്പെടുത്തുകയും വേണം.കൂടാതെ, പുതിയ FCRA നിയമങ്ങൾ അനുസരിച്ച്, നോൺ പ്രൊഫിറ്റി ഓർഗനൈസേഷൻസ്, രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അനുമതി നേടുന്നതിന് തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളിൽ വിദേശ സംഭാവനയായി കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ചെലവഴിച്ചിരിക്കണം.നിഷ്ക്രിയമായ സ്ഥാപനങ്ങൾ വിദേശ ധനസഹായ സർട്ടിഫിക്കറ്റുകൾ അനിശ്ചിതകാലത്തേക്ക് കൈവശം വെയ്ക്കുന്നത് തടയാൻ ഈ മാനദണ്ഡം സഹായിക്കുന്നു. ഈ കർശനമായ വ്യവസ്ഥകൾക്ക് പകരമായി, നിയമലംഘനങ്ങൾക്കുള്ള പരമാവധി തടവുശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറയ്ക്കാനും 2026-ലെ FCRA ഭേദഗതി ബിൽ നിർദ്ദേശിക്കുന്നു.FCRA ഭേദഗതി 2026 – പ്രവർത്തിക്കുന്നത് ഇങ്ങനെ2026-ലെ മാറ്റങ്ങൾ അറിയുന്നതിനായി, 2020-ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി നിയമത്തെ മനസ്സിലാക്കേണ്ടതാണ്. 2020 വർഷത്തെ ഭേദഗതി നോൺ പ്രൊഫിറ്റ് ഓർഗനൈസേഷന്റെ ധനസഹായത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. എല്ലാ വിദേശ സംഭാവനകളും ന്യൂഡൽഹിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയിലെ ഒറ്റ ബാങ്ക് അക്കൗണ്ടിലേക്ക് വരണമെന്നത് നിർബന്ധമാക്കി. ഭരണപരമായ ചെലവുകൾ വിദേശ ഫണ്ടിന്റെ 20% ആയി പരിമിതപ്പെടുത്തുകയും FCRA രജിസ്ട്രേഷൻ ഉള്ള എൻ.ജി.ഒകൾ മറ്റ് ചെറിയ സംഘടനകളിലേക്ക് പണം കൈമാറുന്നത് നിരോധിക്കുകയും ചെയ്തു.2026-ലെ ഭേദഗതി ബിൽ 2020 വർഷത്തിലെ ഈ അടിത്തറയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. 2020-ലെ ഭേദഗതി, ബാങ്കിങ് രീതികളും, ചെലവ് പരിധികളും നിശ്ചയിച്ചപ്പോൾ, 2026-ലെ മാറ്റങ്ങൾ ഭൂമിശാസ്ത്രപരമായ ട്രാക്കിംഗ്, സ്വത്ത് മേൽനോട്ടം, നേതൃത്വത്തിന്റെ ഉത്തരവാദിത്തം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2020, 2026 നിയമങ്ങൾ ഒരുമിച്ച്, ഇന്ത്യയിലേക്ക് വരുന്ന വിദേശ സംഭാവനകൾ, വിദേശ ദാതാവിൽ നിന്ന് പ്രാദേശിക ജില്ലയിലെ നിർദ്ദിഷ്ട പ്രോജക്റ്റ് വരെ ട്രാക്ക് ചെയ്യാൻ സാധിക്കുമെന്നത് ഉറപ്പാക്കുന്നു.FCRA രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞാൽ ആസ്തികൾക്ക് എന്ത് സംഭവിക്കും?2026-ലെ FCRA ഭേദഗതി ബില്ലിന്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സവിശേഷത ഒരു ‘ഡെസിഗ്നേറ്റഡ് അതോറിറ്റി’ (Designated Authority) രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഒരു എൻ.ജി.ഒയുമായി ബന്ധപ്പെട്ട് അതിന്റെ ലൈസൻസ് ഉപേക്ഷിക്കുകയോ, രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ, FCRA സർട്ടിഫിക്കറ്റ് പുതുക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ, ഈ അതോറിറ്റി വിദേശ സംഭാവനകൾ ഉപയോഗിച്ച് ഉണ്ടാക്കിയ സ്വത്ത് വകകൾ താൽക്കാലികമായി കൈകാര്യം ചെയ്യുകയോ, ഒഴിവാക്കുകയോ ചെയ്യും.ഒരു എൻ.ജി.ഒ രജിസ്ട്രേഷൻ നിയമപരമായി അവസാനിച്ചതിന് ശേഷം വിദേശ പണം ഉപയോഗിച്ച് നിർമ്മിച്ച സ്വത്ത് വകകൾ മാത്രമാണ് ഡെസിഗ്നേറ്റഡ് അതോറിറ്റി കൈകാര്യം ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം നിയമപരമായി നിലനിൽക്കും, കൂടാതെ ഇത് ബാധിക്കപ്പെട്ട സംഘടനകൾക്ക് ജില്ലാ ജഡ്ജി കോടതിയിൽ തീരുമാനങ്ങളെ ചോദ്യം ചെയ്ത് അപ്പീൽ നൽകാനുള്ള അവകാശവുമുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 16,200ൽ അധികം അസോസിയേഷനുകൾക്ക് 22,963 കോടിയിലധികം രൂപ വിദേശ സംഭാവനയായി ലഭിച്ചതായി സർക്കാരിന്റെ ഔദ്യോഗികമായ കണക്കുകൾ വ്യക്തമാക്കുന്നു.നിലവിലുള്ള എൻജിഒകൾക്ക് വിദേശ ഫണ്ടിങ് നഷ്ടപ്പെടുമോ?കൃത്യമായി, പ്രവർത്തനവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ വെളിപ്പെടുത്തുക, അംഗീകൃതമായ പ്രവർത്തന വിഭാഗങ്ങൾ നിലനിർത്തുക, രണ്ട് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് 10 ലക്ഷം രൂപയുടെ വിദേശ ഫണ്ട് ചെലവഴിക്കുക എന്നീ പരിഷ്കരിച്ച നിയമങ്ങൾ പാലിക്കുകയാണെങ്കിൽ നിലവിലുള്ള എൻ.ജി.ഒകൾക്ക് വിദേശ ഫണ്ടിങ് നഷ്ടപ്പെടില്ല.ഇന്ത്യൻ സർക്കാർ വിദേശ ഫണ്ടിംഗ് നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നത് എന്തുകൊണ്ട്?വിദേശത്തു നിന്നുള്ള പണം നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ പരമാധികാരം, ജനാധിപത്യപരമായ സമഗ്രത, സാമ്പത്തികമായ സുതാര്യത എന്നിവ സംരക്ഷിക്കുമെന്ന് കേന്ദ്ര സർക്കാർ എടുത്തു പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ആസ്ട്രേലിയ തുടങ്ങിയ പ്രമുഖ ജനാധിപത്യ രാജ്യങ്ങളും ആഭ്യന്തരതലത്തിൽ വിദേശ പണം ട്രാക്ക് ചെയ്യുന്നതിന് വിദേശ ഏജന്റ്, ഇൻഫ്ലുവൻസ് രജിസ്ട്രേഷൻ നിയമങ്ങൾ തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.വിദേശ ധനസഹായ നിയമങ്ങൾ വ്യക്തവും, പ്രോജക്ട്-സ്പെസിഫിക്കും ആക്കുന്നതിലൂടെ, പണം ദുരുപയോഗം ചെയ്യുന്നത് തടയാനും വിശ്വാസ്യത വളർത്താനും സാധിക്കും. സാധാരണക്കാരായ ഇന്ത്യൻ പൗരന്മാർക്കും. തദ്ദേശീയരായ ഡോണർമാർക്കും, സാമൂഹിക ആവശ്യങ്ങളും ചാരിറ്റബിൾ പ്രവർത്തനങ്ങളും പൂർണ്ണ സാമ്പത്തിക ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന വിശ്വാസം സൃഷ്ടിക്കാൻ ഇത് സഹായിക്കുന്നുപ്രധാന ഹൈലൈറ്റ്സ് ഇന്ത്യയിലേക്ക് വരുന്ന വിദേശ ഫണ്ടുകളുടെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി 2026 മാർച്ച് 25-നാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ 2026 ലോക്‌സഭയിൽ അവതരിപ്പിച്ചത് ബില്ലിലെ വ്യവസ്ഥ പ്രകാരം, എൻ.ജി.ഒ രജിസ്ട്രേഷൻ അവസാനിക്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്താൽ വിദേശ ഫണ്ട് ഉപയോഗിച്ച് സൃഷ്ടിച്ച സ്വത്ത് വകകൾ കൈകാര്യം ചെയ്യുന്നതിനും വിറ്റഴിക്കുന്നതിനുമായി ഒരു ‘ഡെസിഗ്നേറ്റഡ് അതോറിറ്റി’ പ്രവർത്തിക്കും പുതുക്കിയ FCRA ചട്ടങ്ങൾ 2026 അനുസരിച്ച്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് നോൺ പ്രൊഫിറ്റ് ഓർഗനൈസേഷനുകൾ രണ്ട് സാമ്പത്തിക വർഷങ്ങളിൽ വിദേശ സംഭാവനയിൽ നിന്ന് കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ചെലവഴിച്ചിരിക്കണം FCRA നിയമലംഘനങ്ങൾക്കുള്ള പരമാവധി തടവുശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറയ്ക്കാനും ബിൽ നിർദ്ദേശിക്കുന്നു എസ്.ബി.ഐ ന്യൂഡൽഹി ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമാക്കിയ 2020 FCRA ഭേദഗതിക്ക് തുടർച്ചയായി, 2026-ലെ നിയമങ്ങൾ എൻ.ജി.ഒകൾ തങ്ങളുടെ നിർദ്ദിഷ്ട പ്രവർത്തന സ്ഥലങ്ങളും അംഗീകൃത പദ്ധതി വിഭാഗങ്ങളും വെളിപ്പെടുത്തണമെന്ന് നിഷ്കർഷിക്കുന്നുഇനിയെന്ത്?പാർലമെന്റ് ഈ ബിൽ പരിശോധിച്ച് വരുന്ന സാഹചര്യത്തിൽ, ഇന്ത്യയിലുടനീളമുള്ള നോൺ പ്രൊഫിറ്റ് ഓർഗനൈസേഷനുകൾക്ക്, പുതിയ ഭൂമിശാസ്ത്രപരവും ലക്ഷ്യാധിഷ്ഠിതവുമായ നിയമങ്ങളിലേക്ക് മാറാൻ ഒരു വർഷത്തെ സാവകാശമുണ്ട്. സോഷ്യൽ വർക്കർമാർ, ചാരിറ്റബിൾ ഡോണർമാർ, റീട്ടെയിൽ നിക്ഷേപകർ എന്നിവർ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുന്ന അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഭാവിയിൽ, പൊതുജനങ്ങളുടെ സംഭാവനകൾ തടസ്സങ്ങളില്ലാതെ താഴെത്തട്ടിലുള്ള വികസന പദ്ധതികളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ, ഒരു ചാരിറ്റബിൾ സ്ഥാപനത്തിന് സാധുവായ FCRA സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.
Read News


