SPORTS

എട്ടു മത്സരങ്ങൾക്കു ശേഷം ശ്രേയസ്സിന് ടോസ് നഷ്ടം, ഇന്ത്യൻ ടീമിൽ ഒരു മാറ്റം; അരങ്ങേറാൻ ലക്നൗ താരം


ഹരാരെ( സിംബാബ്‌വെ) ∙ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ട്വന്റി20 നായകസ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായാണ് ശ്രേയസ്സ് അയ്യർക്ക് ടോസ് ലഭിക്കാതിരിക്കുന്നത്. ഇതിനു മുൻപ് തുടർച്ചയായ എട്ടു മത്സരങ്ങളിൽ ടോസ് ഭാഗ്യം ശ്രേയസ്സിനൊപ്പമായിരുന്നു. ഇന്നു ജയിച്ചാൽ ഇന്ത്യയ്ക്കു പരമ്പര സ്വന്തമാക്കാം. ഹരാരെയിലെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലെ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ടീം കൊടുങ്കാറ്റായപ്പോൾ സിംബാബ്‌വെയ്ക്കു പിടിച്ചുനിൽക്കാനായിരുന്നില്ല. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ആദ്യ വിജയം ആധികാരികമായി പിടിച്ചെടുത്ത ഇന്ത്യൻ യുവനിര വിജയവഴിയിൽ തുടരാനുറച്ചാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് പ്രകടനവും മായങ്ക് യാദവിന്റെ പേസ് ആക്രമണവുമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയെ തുണച്ചത്.


Auto ⏭️

Back to top button