SPORTS
ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്, ഇന്ത്യക്ക് ആദ്യ ബാറ്റിങ്; രാഹുലിന് പകരം ഇഷാൻ കിഷൻ കളിക്കും

കാർഡിഫ് ∙ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കെ.എൽ. രാഹുലിനു പകരം ഇഷാൻ കിഷൻ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ഇംഗ്ലണ്ട് നിരയിൽ ജോഷ് ടങ്, ലിയാം ഡോസൺ എന്നിവർക്കു പകരം ഗസ് അറ്റ്കിൻസൻ, സാഖിബ് മഹ്‌മൂദ് എന്നിവർ കളിക്കും. ആദ്യ ഏകദിനം ഇന്ത്യ 6 വിക്കറ്റിന് ജയിച്ചിരുന്നു. ഇംഗ്ലണ്ട്: ബെൻ ഡക്കറ്റ്, ജേക്കബ് ബെതൽ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജോ റൂട്ട്, ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), സാം കറൻ, വിൽ ജാക്സ്, ഗസ് അറ്റ്കിൻസൻ, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, സാഖിബ് മഹ്‌മൂദ്.
Auto ⏭️


