SPORTS
സഞ്ജു സാംസണും അഭിഷേകും വേണ്ട, 2022 ൽ അവസാനം കളിച്ച താരം ലോകകപ്പ് ടീമിൽ ഉണ്ടാകണമെന്ന് അശ്വിന്‍

മുംബൈ∙ 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. 2026 ഇന്ത്യന്‍ പ്രീമിയർ ലീഗിൽ തകർപ്പന്‍ ഫോമില്‍ കളിച്ച ഭുവനേശ്വർ കുമാറിന്റെ പ്രകടനം ബെംഗളൂരുവിന്റെ കിരീടനേട്ടത്തിൽ നിർണായകമായിരുന്നു. 28 വിക്കറ്റുകളാണ് കഴിഞ്ഞ സീസണിൽ ഭുവനേശ്വർ കുമാർ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ഭുവനേശ്വർ കുമാർ തിളങ്ങുമെന്നാണ് അശ്വിന്റെ പ്രവചനം. അതേസമയം മലയാളി താരം സഞ്ജു സാംസണെയോ, കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയേയോ ലോകകപ്പ് ടീമിലേക്കു പരിഗണിക്കേണ്ടതില്ലെന്നും അശ്വിൻ വ്യക്തമാക്കി.മുൻ ക്യാപ്റ്റൻമാരായ രോഹിത് ശർമയും വിരാട് കോലിയും ലോകകപ്പ് കളിക്കണമെന്നും അശ്വിൻ പ്രതികരിച്ചു. ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമിലെ മറ്റു പ്രധാന താരങ്ങൾ. ബുമ്രയ്ക്കൊപ്പം ഭുവനേശ്വറും മുഹമ്മദ് സിറാജുമാണ് ടീമിലെ സ്പെഷലിസ്റ്റ് പേസർമാർ. അതേസമയം സഞ്ജു സാംസൺ, അഭിഷേക് ശർമ, ഋഷഭ് പന്ത്, രവി ബിഷ്ണോയി, ശിവം ദുബെ എന്നിവർക്കു ടീമിൽ ഇടം ലഭിക്കില്ലെന്നും അശ്വിൻ വ്യക്തമാക്കി.
Auto ⏭️


