SPORTS

‘എവിടെയാണു താമസം, എന്നെ കാണുമോ?’; ഐപിഎൽ താരത്തിന്റെ ചാറ്റുകൾ പുറത്തുവിട്ട് ‘ഓൺലി ഫാൻസ്’ മോഡൽ


സിഡ്നി∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനായി കളിച്ചിട്ടുള്ള ഓസ്ട്രേലിയന്‍ താരം കൂപ്പർ കോണോലി അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ട് ഓൺലി ഫാൻസ് മോഡൽ ആനി നൈറ്റ്. നിരന്തരം സന്ദേശങ്ങൾ അയക്കുന്ന ഓസീസ് കായിക താരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ആനി പുറത്തുവിട്ടപ്പോൾ ‘ലിസ്റ്റിലുള്ള’ ഏക ക്രിക്കറ്റ് താരമാണ് കോണോലി. കഴിഞ്ഞ ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ താരമായിരുന്നു കൂപ്പർ കോണോലി. 2026 ഐപിഎലിൽ 14 മത്സരങ്ങൾ കളിച്ച താരം ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളുമുൾപ്പടെ 491 റൺസാണു സ്കോർ ചെയ്തത്. താരത്തിന്റെ ആദ്യ ഐപിഎൽ സീസണായിരുന്നു ഇത്.ഓസ്ട്രേലിയൻ ഫുട്ബോൾ താരങ്ങളായ ക്ലേട്ടൻ ഒലിവർ, ബെയ്‍ലി സ്മിത്ത് എന്നിവർ തുടർച്ചയായി സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ആനി നൈറ്റ് ആരോപിച്ചു. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും അതിനാൽ ഇനി ഡിഎം ചെയ്യരുതെന്നും ആനി നൈറ്റ് വിഡിയോയുടെ അവസാന ഭാഗത്തിൽ പറയുന്നുണ്ട്. 22 വയസ്സുകാരനായ കൂപ്പർ കോണോലി 2024 ൽ സ്കോട്ട്ലൻഡിനെതിരായ ട്വന്റി20 മത്സരത്തിലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. ഓസ്ട്രേലിയയ്ക്കായി 14 ട്വന്റി20, 12 ഏകദിനം, ഒരു ടെസ്റ്റ് മത്സരങ്ങൾ താരം ഇതുവരെ കളിച്ചിട്ടുണ്ട്.


Auto ⏭️

Back to top button