CINEMA

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ‘ഓ സുകുമാരി’ ടീസർ


യുവതാരം തിരു വീർ , ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഭരത് ദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഓ സുകുമാരി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.

ബ്ലോക് ബസ്റ്റർ ഹിറ്റായ പ്രീ വെഡ്ഡിംഗ് ഷോക്ക് ശേഷം തിരു വീർ നായകനാകുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ കോമഡി, പ്രണയം, ഫാന്റസി എന്നിവ കോർത്തിണക്കി ഒരുക്കുന്നു. ടൈറ്റിൽ കഥാപാത്രമായി ഐശ്വര്യ രാജേഷ് എത്തുന്ന ചിത്രത്തിൽ, യാദഗിരി ആണ് തിരുവീർ . സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രത്തിൽ മുരളിധർ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് മറ്റു താരങ്ങൾ.തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീതം: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി,
ഗംഗ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി ആണ് നിർമ്മാണം. പി.ആർ.ഒ : ശബരി


Source link

Back to top button