NEWS

മീത്തൽ ധർമംകുന്ന് മലയിൽ അസ്ഥികൂടം കണ്ടെത്തി: തലയോട്ടിയും ശരീരഭാഗങ്ങളും തിരിച്ചറിഞ്ഞു

കക്കോടി കിഴക്കുംമുറി കടപ്പയിലെ ധർമംകുന്ന് മലനിരകളിൽ മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ ഓഗസ്റ്റ് 13 മുതൽ കാണാതായ കിഴക്കുംമുറി മണ്ണാറത്ത് മീത്തൽ വത്സരാജിന്റേതാണ് ഇതെന്നാണ് പ്രാഥമിക ഘട്ടത്തിൽ പൊലീസ് സംശയിക്കുന്നത്. എന്നാൽ, കൃത്യമായ തിരിച്ചറിയലിനായി ഫോറൻസിക് പരിശോധനയും ഡിഎൻഎ പരിശോധനയും പൂർത്തിയാകേണ്ടതുണ്ട്.

ഇന്നലെ രാവിലെ മലയിൽ എത്തിയ രണ്ടുപേരാണ് അസ്ഥികൂടത്തിന്റെ തലയോട്ടി ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ ചേവായൂർ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിദഗ്ധരുടെ സഹായത്തോടെ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ ശേഖരിച്ച് തുടർനടപടിക്കായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അസ്ഥികൂടത്തിനടുത്തുനിന്ന് പാൻകാർഡ്, മൊബൈൽ ഫോൺ, കറൻസി നോട്ടുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. കൂടാതെ, സമീപത്തുള്ള പറങ്കിമാവിൽ തുണി ഉപയോഗിച്ച് കെട്ടിയ കുരുക്കും കണ്ടെത്തിയിട്ടുണ്ട്. രാവിലെ സ്ഥലത്തെത്തിയ പൊലീസ് ഉച്ചയോടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കി. വത്സരാജിനെ കാണാനില്ലെന്ന് കാണിച്ച് നേരത്തെ തന്നെ ചേവായൂർ സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.

Fashion ⏭️

Back to top button