NEWS

ശബരിമല തീർഥാടകരുടെ കാർ ബൈക്കിലിടിച്ചു: മൂന്ന് പേർക്ക് പരിക്ക്

മുണ്ടക്കയം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ദേശീയപാത 183-ൽ കൊടികുത്തിക്ക് സമീപം ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട കാർ എതിരെ വന്ന രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.

ഈ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കർണാടകയിൽ നിന്നും എത്തിയ തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. ബൈക്കുകളിലിടിച്ച ശേഷം കാർ റോഡരികിലെ സുരക്ഷാ ഭിത്തിയായ ക്രാഷ് ബാരിയറിൽ ഇടിച്ചാണ് നിന്നത്. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ നേരിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.

Fashion ⏭️

Back to top button