NEWS

ശബരിമല ദർശനം: പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് 5000 പേർക്ക് കൂടി വർധിപ്പിച്ചു

തിരുവനന്തപുരം∙ ശബരിമല തീർഥാടനത്തിന് എത്തുന്ന ഭക്തർക്കായി വെർച്വൽ ക്യൂ വഴി ബുക്കിങ് നടത്തുന്നവരുടെ എണ്ണം വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനമെടുത്തു. ഇതനുസരിച്ച് നവംബർ 30 വരെ ഓരോ ദിവസവും അധികമായി 5000 പേർക്ക് കൂടി ദർശനത്തിന് അനുമതി നൽകും. കൂടാതെ, നവംബർ 21, 22 തീയതികളിൽ സ്പോട്ട് ബുക്കിങ് സൗകര്യത്തിലും ആവശ്യാനുസരണം വർധനവ് വരുത്തുന്നതാണ്. നേരത്തെ ഓൺലൈൻ സ്ലോട്ടുകൾ ലഭിക്കാത്ത ഭക്തർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തി ദർശനം സാധ്യമാക്കാമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

Fashion ⏭️

Back to top button