NEWS

രാമായണ സിനിമ: രാവണനെ മഹത്വവൽക്കരിക്കുന്നുവെന്ന് ആരോപണം; പ്രദർശനം നിർത്തണമെന്ന് വിഎച്ച്പി

ന്യൂഡൽഹി: ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന ചലച്ചിത്രം രാവണനെ വെള്ളപൂശാൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. സിനിമയുടെ പ്രദർശനം അടിയന്തരമായി തടയണമെന്നും ഇതിനായി നൽകിയിട്ടുള്ള സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും വിഎച്ച്പി ശക്തമായി ആവശ്യപ്പെട്ടു.

വാത്മീകി രാമായണത്തിലെ മൂലകഥയെ അട്ടിമറിക്കുകയും, തീർത്തും അടിസ്ഥാനരഹിതമായ വ്യാജ സംഭവങ്ങൾ സിനിമയിൽ കുത്തിനിറയ്ക്കുകയും ചെയ്തതായി വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്റങ് ലാൽ ബഗ്ര പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ചിത്രം പുറത്തിറങ്ങി ദിവസങ്ങൾ പിന്നിട്ട ശേഷമാണ് വിഎച്ച്പി തങ്ങളുടെ ശക്തമായ എതിർപ്പുമായി മുന്നോട്ടു വന്നിരിക്കുന്നത്.

Fashion ⏭️

Back to top button