LIFESTYLE

ഇഞ്ചിയോണിൽ കിയ സോറെന്റോ ഡ്രൈവ് സംഘടിപ്പിച്ചു

കൊച്ചി: പ്രമുഖ വാഹന വിതരണക്കാരായ ഇഞ്ചിയോൺ കിയയുടെ നേതൃത്വത്തിൽ കിയ സോറെന്റോ ഡ്രൈവ് സംഘടിപ്പിച്ചു. കൊച്ചി നെട്ടൂരിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത ഈ ഡ്രൈവ്, ആലപ്പുഴ മാരാരിക്കുളത്തുള്ള ‘സന്താരി പേൾ ബീച്ച് റിസോർട്ടിൽ’ എത്തിയാണ് സമാപിച്ചത്.

സാമൂഹ്യമാധ്യമങ്ങളിലെ പ്രശസ്തരായ ഇൻഫ്ലുവൻസർമാരും വാഹനപ്രേമികളായ ഉപഭോക്താക്കളും അണിനിരന്ന ഈ യാത്ര, തീരദേശ പാതയിലൂടെ 42 കിലോമീറ്റർ പിന്നിട്ടു. ഈ ഡ്രൈവിനോടനുബന്ധിച്ച് ഇഞ്ചിയോൺ കിയ കരസ്ഥമാക്കിയ സുപ്രധാന നേട്ടത്തിന്റെ ആഘോഷപരിപാടികളും അരങ്ങേറി.

ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് നിന്ന് മാത്രമായി 50,000 റീട്ടെയിൽ യൂണിറ്റുകൾ വിറ്റഴിക്കുന്ന ഡീലർഷിപ്പായി ഇഞ്ചിയോൺ കിയ മാറിയിരിക്കുന്നത്. ഈ അപൂർവ്വ നേട്ടം ഏറെ അഭിമാനകരമാണെന്ന് അധികൃതർ വ്യക്തമാക്കി.

കൂടാതെ, നവംബർ മാസത്തിൽ പുതിയ വാഹനങ്ങൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാന പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറിൽ വാഹനം വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിജയിക്ക് ‘ഐഫോൺ ഡുവോ’യും, മറ്റൊരു ഭാഗ്യശാലിക്ക് ഇലക്ട്രിക് സ്കൂട്ടറും സമ്മാനമായി ലഭിക്കും.

Sports ⏭️

Back to top button