NEWS

ഇന്ത്യയിലേക്ക് എത്തുന്ന പാക് മന്ത്രി മുസാദിഖ്: ഭീഷണിമുഴക്കിയ നേതാവിന്റെ സന്ദർശനത്തിന് പിന്നിൽ എന്ത്?

ഇസ്‌ലാമാബാദ്: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഭാഗമായി ഇന്ത്യയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പാക്കിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചു. പാക്കിസ്ഥാൻ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിഖ് മാലിക്കിനെയാണ് ഇതിനായി ഇന്ത്യയിലേക്ക് അയക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഒരു പാക്കിസ്ഥാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നു എന്ന ചരിത്രപരമായ പ്രാധാന്യം ഈ തീരുമാനത്തിനുണ്ട്. എന്നാൽ, മുസാദിഖ് മാലിക്കിന്റെ സന്ദർശനം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധികൾക്ക് അയവ് വരുത്താൻ സഹായകമാകുമോ എന്ന കാര്യത്തിൽ വലിയ സംശയമാണ് നിലനിൽക്കുന്നത്.

പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഓപ്പറേഷൻ സിന്ദൂറിനൊപ്പം സിന്ധു ജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഈ നടപടി സ്വീകരിച്ചപ്പോൾ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച നേതാവായിരുന്നു മുസാദിഖ് മാലിക്ക്. നമ്മുടെ ജലവിഭവങ്ങളിൽ കൈകടത്താൻ ആരെങ്കിലും ശ്രമിച്ചാൽ ആ കൈ തങ്ങൾ വെട്ടിക്കളയുമെന്ന തരത്തിൽ ജൂൺ 29-ന് അദ്ദേഹം നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. പിന്നീട് പാക്കിസ്ഥാൻ അനുനയ ചർച്ചകൾക്കായി പല വഴികളും തേടിയെങ്കിലും ഇന്ത്യ കർശനമായ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു.

Fashion ⏭️

Back to top button