NEWS

ഷാർജയിൽ എണ്ണച്ചോർച്ച നിയന്ത്രണവിധേയം: ബീച്ചുകൾ വീണ്ടും തുറന്നു

ഷാർജ∙ എണ്ണക്കപ്പലിൽ നിന്നുള്ള ചോർച്ചയെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടിരുന്ന ഷാർജയിലെ കടൽത്തീരങ്ങളിൽ നിയന്ത്രണങ്ങൾ നീക്കി. തീരപ്രദേശങ്ങൾ ഇപ്പോൾ പൊതുജനങ്ങൾക്കായി പൂർണമായി തുറന്നുനൽകിയതായി അധികൃതർ വ്യക്തമാക്കി. സമുദ്രമലിനീകരണം പൂർണമായും പരിഹരിക്കാനും ചോർച്ചയുണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങൾ നീക്കം ചെയ്യാനും സാധിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കർശനമായ പരിശോധനകൾക്ക് ഒടുവിലാണ് തീരങ്ങളും കടൽത്തീരങ്ങളും പൂർണമായി സുരക്ഷിതമാണെന്ന് അധികൃതർ ഉറപ്പുവരുത്തിയത്. ഇതോടെ സന്ദർശകർക്കും പ്രദേശവാസികൾക്കും കടൽത്തീരങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടാനും ഉല്ലാസത്തിനായി എത്തുന്നതിനും ഇനി തടസ്സങ്ങളില്ല. ശാസ്ത്രീയമായ പഠനങ്ങളുടെയും കൃത്യമായ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ, പൊതുജനാരോഗ്യത്തിനോ സമുദ്രജീവികൾക്കോ ഭീഷണിയാകുന്ന രീതിയിലുള്ള യാതൊരു പ്രശ്നങ്ങളും നിലവിലില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.

Fashion ⏭️

Back to top button