NEWS

താൻ ദയാവധം സ്വീകരിക്കാൻ പോകുന്നു: വെളിപ്പെടുത്തലുമായി യുവ യൂട്യൂബർ


ഗ്ലൗസെസ്റ്റർ, മാസച്യുസിറ്റ്‌സ്∙ ലോക പ്രശസ്ത യുട്യൂബർ താൻ ദയാവധം സ്വീകരിക്കാൻ പോകുന്നതായി വെളിപ്പെടുത്തി രംഗത്ത്. സ്വിറ്റ്‌സര്‍ലൻഡില്‍ വച്ച് ഡോക്ടറുടെ സഹായത്തോടെ ദയാവധം സ്വീകരിക്കുന്നതിനാണ് മാക്സ് ഗിലാർഡി (38) പദ്ധതിയിട്ടിരിക്കുന്നത്. മാസച്യുസിറ്റ്‌സിലെ ഗ്ലൗസെസ്റ്റർ സ്വദേശിയാണ് മാക്സ്. ഞായറാഴ്ച തന്റെ പേജിൽ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ പങ്കുവച്ചാണ് മാക്സ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗുരുതരമായ രോഗവുമായി മല്ലിടുകയാണ്. സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും തേടി. ഒന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് യുഎസിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് ദയാവധം സ്വീകരിക്കാൻ പോകുന്നതിനുള്ള പദ്ധതി തയാറാക്കിയത് എന്നാണ് മാക്സ് വ്യക്തമാക്കുന്നത്.ഒരു വർഷമായി ദയാവധം സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇതായിരിക്കും തന്റെ ജീവിതത്തിന്റെ സ്വാഭാവിക അന്ത്യമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button