NEWS
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യുട്യൂബർ അറസ്റ്റിൽ

അടൂർ ∙ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യുട്യൂബർ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന ശ്രീനാദേവിയുടെ പരാതിയിലാണ് അടൂർ പൊലീസ് നിലമ്പൂർ സ്വദേശി രാജൻ ജോസഫിനെ അറസ്റ്റു ചെയ്തത്. കൊച്ചിയിൽനിന്നുമാണ് ഇയാളെ ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്. ജൂൺ നാലിനാണ് നാലിനാണ് ശ്രീനാദേവിയുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവിയെ കുറിച്ചുള്ള ഒട്ടേറെ വിഡിയോകൾ രാജൻ ജോസഫ് സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി പോസ്റ്റു ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. രാജൻ ജോസഫിനെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ വേറെയും പരാതികൾ ലഭിച്ചിട്ടുണ്ട്.
Source link


