NEWS

മദ്യലഹരിയിൽ തെരുവിൽ ഏറ്റുമുട്ടി, പിന്നാലെ കുത്തിക്കൊന്നു; ചോരയൊലിക്കുന്ന ആയുധവുമായി പ്രതി, സാഹസികമായി പിടികൂടി


കോട്ടയം ∙ നഗരമധ്യത്തിലെ സെൻട്രൽ ജംക്‌ഷനിൽ വാക്കേറ്റത്തെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റു മരിച്ചു. പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുരയിടത്തിൽ വിനീത് (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ (39) പൊലീസ് കൺട്രോൾ റൂം സംഘം സാഹസികമായി പിടികൂടി. ശനിയാഴ്ച രാത്രി 11.15ന് സെൻട്രൽ ജംക്‌ഷനിലെ കേരള ബാങ്ക് ശാഖയ്ക്ക് മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു. വാക്കേറ്റത്തെത്തുടർന്ന് ശ്രീകാന്ത് കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വിനീതിനെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


Fashion ⏭️

Back to top button