NEWS

കുടുംബ പ്രശ്‌നത്തെ തുടർന്നുള്ള തർക്കം; യുവാവ് കുത്തേറ്റു മരിച്ചു, ബന്ധു ഒളിവിൽ


ആലപ്പുഴ: കുടുംബ പ്രശ്‌നത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. തുമ്പോളി മംഗലത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കാഞ്ഞിരംചിറ സ്വദേശി പുന്നയ്ക്കൽ വീട്ടിൽ മനീഷ് (29) ആണ് മരിച്ചത്. മനീഷിന്റെ ബന്ധു റോബിൻ (29) ആണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഒളിവിലാണ്.ഇന്നലെ വൈകിട്ട് അഞ്ചിന് മംഗലം ജംക്‌ഷന് കിഴക്കുള്ള വീട്ടിൽ ആയിരുന്നു സംഭവം. മനീഷിന്റെ വീട്ടിൽ എത്തിയ റോബിനും മനീഷും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ റോബിൻ കത്തി കൊണ്ടു കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നാട്ടുകാർ ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനീഷിനെ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.


Source link

Back to top button