NEWS

വാണിയംകുളത്തിൽനിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി; കാണാതായത് 7 ദിവസം മുൻപ്


വാണിയംകുളം ∙ വാണിയംകുളത്തിൽനിന്നും കാണാതായ കുടുംബം കർണാടകയിലുണ്ടെന്ന് കണ്ടെത്തി. വാണിയംകുളം കൃഷ്ണകൃപയിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കണ്ടെത്തിയത്. മൂന്നംഗ കുടുംബത്തെ 7 ദിവസമായി കാണാനില്ലായിരുന്നു. ബന്ധുക്കൾ പരാതിയുമായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ നാടുവിടാനുള്ള കാരണം ഇനിയും വ്യക്തമല്ല. കർണാടകയിലെ ചാമരാജ് നഗറിൽ നിന്നാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകാരണമാണ് നാട് വിട്ട് പോയതെന്നാണ് സൂചന. ശർക്കര വ്യാപാരിയായ ബാബു ഭാസ്കറിനും മകനും മൈസൂരുവിൽ ബന്ധങ്ങളുണ്ട്. തുടർന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കർണാടകയിലും മൈസൂരുവിലും ഉൾപ്പെടെ പഴുതടച്ച തിരച്ചിലാണ് നടത്തിയത്. അടിമുടി ദുരൂഹതകൾ നിറഞ്ഞ തിരോധാനം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പ്രധാനമായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇവർ സഞ്ചരിച്ച വാഹനം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.


Fashion ⏭️

Back to top button