NEWS

ഓണം ആഘോഷിക്കാൻ പൊന്മുടിയിൽ എത്തിയത് ആയിരങ്ങൾ; 4 ദിനങ്ങളിലായി വനം വകുപ്പിന്റെ പെട്ടിയിൽ വീണത് 6 ലക്ഷത്തിലേറെ രൂപ


വിതുര ∙ ഓണം ആഘോഷിക്കാൻ പൊന്മുടിയിലേക്ക് സഞ്ചാരികൾ ഒഴുകിയതോടെ വനം വകുപ്പിന് മികച്ച കലക്ഷൻ. ശക്തമായ മഴ പെയ്തതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഓണക്കാലം മോശമല്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ ആയിരങ്ങൾ പൊന്മുടി കയറി.ഉത്രാട ദിനമായ ചൊവ്വാഴ്ച 1,504 ടിക്കറ്റുകളാണ് പൊന്മുടി പ്രവേശനവുമായി ബന്ധപ്പെട്ട് വിറ്റത്. ഇതുവഴി 77,600 രൂപ വനം വകുപ്പിന്റെ പെട്ടിയിൽ വീണു. തിരുവോണ ദിനം 1,05,350 രൂപ വീണപ്പോൾ മല കയറിയത് 2,244 ടിക്കറ്റുകൾ വിറ്റു. അവിട്ടം ദിനത്തിൽ 4,250 ടിക്കറ്റുകളിൽ നിന്നും വനം വകുപ്പിലേക്ക് 2,01,450 രൂപയെത്തി. ചതയം ദിനത്തിൽ വരുമാനം 2,33,760 ലേക്ക് കലക്ഷൻ ഉയർന്നു. വിറ്റ ടിക്കറ്റുകളുടെ എണ്ണം അയ്യാരിത്തിനോടടുത്തായി 4,823 ലേക്ക് എത്തി.ഒാണാവധി: പൊന്മുടിയിലേക്ക് സ്പെഷൽ സർവീസുകൾ അയച്ച് കെഎസ്ആർടിസി വിതുര ∙ ഓണക്കാലത്ത് സ്പെഷൽ സർവീസുകളിലൂടെ കെഎസ്ആർടിസിക്ക് മോശമല്ലാത്ത വരുമാനം ലഭിച്ചു. പ്രിയദർശിനി സർവീസുകളിൽ കയറാനുള്ള സഞ്ചാരികളുടെ തിടുക്കം പലപ്പോഴും വാക്കുതർക്കം ഉണ്ടാക്കി. ബസ് ജീവനക്കാരും പൊലീസും വന സംരക്ഷണ സമിതി അംഗങ്ങളും ഇടപെട്ടാണ് തർക്കങ്ങൾ തീർത്തത്. മലയിറങ്ങുമ്പോഴുള്ള അപകടാവസ്ഥ ചൂണ്ടിക്കാട്ടി ബസിലെ യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം വേണമെന്ന ആവശ്യം ഉയർന്നു. ഇതിനായി കൂടുതൽ സർവീസുകൾ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തു.


Fashion ⏭️

Back to top button