NEWS

നബാർഡ് പദ്ധതികൾ വേഗത്തിലാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നബാർഡ് ധനസഹായത്തോടെ നടപ്പാക്കുന്ന വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദ്ദേശിച്ചു. നബാർഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതുവരെ 35,511 കോടിയുടെ വികസന പദ്ധതികൾക്കാണ് നബാർഡ് കേരളത്തിൽ അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 26,069 കോടി ഇതിനകം അനുവദിച്ചു. പദ്ധതി നടത്തിപ്പിലെ തടസങ്ങൾ അടിയന്തരമായി പരിഹരിക്കാനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മത്സ്യബന്ധനം, തുറമുഖ വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പുതിയ നബാർഡ് പദ്ധതികൾ നേടിയെടുക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാനും നിർദ്ദേശിച്ചു.

Read News ⏭️

Back to top button