NEWS
ലോക്സഭയും കടന്ന് വന്ദേ മാതരം ബില്‍, കോഴിക്കോട് എണ്ണക്കുപ്പിക്കുള്ളിൽ ലഹരിയുമായി യുവതി പിടിയിൽ– അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ

ദേശീയ ഗീതമായ വന്ദേമാതരത്തിനു നിയമപരിരക്ഷ ഉറപ്പാക്കുന്ന ബിൽ ലോക്സഭയും കടന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. പുനർജനി കേസിൽ മുഖ്യമന്ത്രി വിഡി സതീശന് വിജലന്‍സിന്റെ ക്ലീൻ ചിറ്റ് ലഭിച്ചതും പ്രധാന വാർത്തകളിലൊന്നായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ലഹരിയുമായി കൂട്ടിരിപ്പുകാരി പിടിയിലായതും ശ്രദ്ധയേമായ വാർത്തായായി മാറി. മണ്ഡല മകരവിളക്ക് കാലത്ത് നെയ്യ് പുറത്തുനിന്നു വാങ്ങേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തതും വാർത്താ പ്രാധാന്യം നേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും നൽകിവരുന്ന അതേ നിയമപരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ബിൽ ലോക്സഭയും പാസാക്കി. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഭേദഗതി ഔദ്യോഗിക നിയമമായി നിലവിൽ വരും. പുതിയ ഭേദഗതിയോടെ ഇതേ കർശന ശിക്ഷാ വ്യവസ്ഥകൾ വന്ദേമാതരത്തിനും ബാധകമാകും. ദേശീയ ഗീതത്തെ ബോധപൂർവം അപമാനിക്കുന്നതോ അത് ആലപിക്കുന്നത് തടസപ്പെടുത്തുന്നതോ ഇനി മുതൽ ശിക്ഷാർഹമായ ക്രിമിനൽ കുറ്റമായി മാറും. ഉദ്യോഗസ്ഥരോടു ജോലി നിർഭയം നിർവഹിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ്ങിന്റെ നിർദേശം. ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിന് നേരെ സിആർപിഎഫിന്റെ കലാപ നിയന്ത്രണ യൂണിറ്റായ ആർഎഎഫ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന വിവാദം പാർലമെന്റിന് അകത്തും പുറത്തും ചർച്ചയാകുമ്പോഴാണ് സിആർപിഎഫ് മേധാവിയുടെ ഈ പ്രസ്താവന. ഡൽഹിയിൽ സിആർഎഫിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.
Fashion ⏭️


