NEWS

മഴയിൽ മുങ്ങി കേരളം; താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം – പ്രധാന വാർത്തകൾ


സംസ്ഥാനത്ത് പരക്കെ കനത്ത മഴയെന്ന വാർത്ത തലക്കെട്ടുകളിൽ ഇടംപിടിച്ചു. മഴക്കെടുതിയിൽ ഇതുവരെ 6 പേർ മരിച്ചു. ആറു പേരെ കാണാതായി. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വിവിധ സേനാവിഭാഗങ്ങള്‍ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുകയാണ്. സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1465 പേര്‍ ക്യാമ്പുകളിലുണ്ട്. താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയെന്ന വാർത്തയും ഏറെ വായിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.സംസ്ഥാനത്ത് പരക്കെ കനത്ത മഴ. മഴക്കെടുതിയിൽ ഇതുവരെ 6 പേർ മരിച്ചു. ആറു പേരെ കാണാതായി. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വിവിധ സേനാവിഭാഗങ്ങള്‍ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുകയാണ്. സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1465 പേര്‍ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തയിട്ടുണ്ട്. 17 വീടുകള്‍ പൂര്‍ണമായും 127 വീടുകള്‍ ഭാഗികമായും തകര്‍ന്നു.സൈബർ സുരക്ഷാ പരീക്ഷണങ്ങൾക്കിടെ സ്ഥാപനത്തിന്റെ 3 എഐ മോഡലുകൾ ചില ഐടി കമ്പനികളുടെ സെർവർ ഹാക്ക് ചെയ്‌തെന്നു പ്രമുഖ എഐ കമ്പനി ആന്ത്രോപിക് വെളിപ്പെടുത്തി. ഓപ്പൺഎഐയുടെ എഐ മോഡൽ ഹഗ്ഗിങ്ഫേസ് എന്ന ഐടി കമ്പനിയുടെ സെർവറിൽ ഹാക്കിങ് നടത്തിയതിനു പിന്നാലെയാണ് ഈ സംഭവം. ആന്ത്രോപിക്കിന്റെ മോഡലുകൾക്ക് അബദ്ധത്തിൽ ഇന്റർനെറ്റ് ലഭിച്ചതാണു ഹാക്കിങ്ങിനു വഴിയൊരുക്കിയത്.


Fashion ⏭️

Back to top button