NEWS

പെനൽറ്റി ഷൂട്ടൗട്ടില്‍ എത്തുന്ന സിനിമാറ്റിക് മൽസരമാകും ഫൈനൽ; വിജയിയെ പ്രവചിച്ച് തരുൺ മൂർത്തി


കോട്ടയം∙ ബ്രസീൽ ആരാധകനാണെങ്കിലും ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീന ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് സംവിധായകൻ തരുൺ മൂർത്തി. പതിവു പോലെ ആദ്യ ഗോൾ അടിക്കുന്നത് സ്പെയിൻ ആയിരിക്കുമെന്നും പിന്നീട് അർജന്റീന കയറി വരുമെന്നും തരുൺ മൂർത്തി പറയുന്നു. പെനൽറ്റി ഷൂട്ടൗട്ടിൽ വരെ എത്തുന്ന സിനിമാറ്റിക് മത്സരം ആയിരിക്കും നടക്കുക എന്ന പ്രത്യാശയും സംവിധായകൻ പങ്കുവച്ചു.തരുൺ മൂർത്തിയുടെ വാക്കുകൾ: ലോകകപ്പ് തുടങ്ങുന്ന സമയത്ത് ഫുട്ബോൾ കൃത്യമായ കാണുന്ന സ്വഭാവം ഉള്ള ഒരാളാണ് ഞാൻ. കഴിഞ്ഞ 4 കൊല്ലത്തെ ഫുട്ബോൾ കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്. അന്നും ഇന്നും എന്നും ഇഷ്ടം എന്ന് പറയുന്നത് ബ്രസീലിനോട് തന്നെയാണ്. അത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, റൊവാൾഡോ, കാക തുടങ്ങിയ കളിക്കാരോടുള്ള ഒക്കെയുള്ള ഇഷ്ടമാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോ നെയ്മറോടും തോന്നുന്നത്.


Fashion ⏭️

Back to top button