NEWS

ചോദ്യപേപ്പർ മാറി നൽകി: ഉച്ചയ്ക്ക് നടക്കേണ്ട പരീക്ഷ ഒരു മണിക്കൂർ അവശേഷിക്കെ റദ്ദാക്കി പിഎസ്‌സി

കേരള പബ്ളിക് സർവീസ് കമ്മീഷൻ

ആലപ്പുഴ: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി പിഎസ്‌സി. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയതായാണ് പിഎസ‌്‌സി ആദ്യം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പരീക്ഷ നടക്കാൻ ഒരുമണിക്കൂർ മാത്രം അവശേഷിക്കുമ്പോഴാണ് പരീക്ഷ റദ്ദാക്കിയ വിവരം പുറത്തുവന്നത്.

രാവിലെ നടന്ന പരീക്ഷയിൽ ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ മാറി നൽകുകയായിരുന്നു. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയായിരുന്നു നടക്കേണ്ടിയിരുന്നത്. ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് സംസ്ഥാനത്താകെ പിഎസ്‌സി നടത്താനിരുന്ന എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി. പുതുക്കിയ തീയതി പിന്നെ അറിയിക്കുമെന്നാണ് പിഎസ്‌സി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

English Summary

Kerala Public Service Commission (PSC) cancelled statewide LGS and Storeman examinations today, following a question paper mix-up at Alappuzha’s Lajanath School. Morning candidates were mistakenly issued the afternoon session’s paper. The PSC announced the cancellation an hour before the scheduled 2 PM exam for various tenth-grade qualification posts. A new date will be communicated.
RELATED TOPICS: PSC EXAM CANCELLED, KERALA PSC, QUESTION PAPER MIX UP, PSC LATEST NEWS, KERALA PSC EXAM

Read News ⏭️

Back to top button