NEWS
ക്ലാസ്മുറിയിൽ 500 രൂപ കാണാതായി; അധ്യാപിക വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് ആരോപണം, സസ്പൻഷൻ

ജയ്പുർ∙ രാജസ്ഥാനിലെ സവായ് മാധോപുർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ 500 രൂപ കാണാതായതിനെത്തുടർന്ന് അധ്യാപിക വിദ്യാർഥികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് ആരോപണം. ജില്ലയിലെ ലിവാലി ഗ്രാമത്തിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്‌കൂളിലെ മുതിർന്ന അധ്യാപികയായ സരസ്വതി മീണയ്‌ക്കെതിരെയാണ് ആരോപണം.ഒരു ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് അധ്യാപിക വിദ്യാർഥികളെ വിവസ്ത്രരാക്കി പരിശോധിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ സരസ്വതി മീണയെ സസ്പെൻഡ് ചെയ്തു.
Fashion ⏭️

